വയനാട്: റായ്ബറേലി സീറ്റ് നിലനിർത്തുന്നതിനായി രാഹുൽ ഗാന്ധി വയനാട് ഒഴിയും. പ്രവർത്തക സമിതിയിലാണ് ധാരണയായത്. കേരള നേതൃത്വത്തെ ഉടൻ തീരുമാനം അറിയിക്കുന്നതായിരിക്കും. ഔദ്യോഗികമായി പ്രഖ്യാപിക്കുക പിന്നീടായിരിക്കും.  മണ്ഡല സന്ദര്‍ശനത്തിനുശേഷമായിരിക്കും തീരുമാനം അറിയിക്കുക. രാഹുൽ ​ഗാന്ധിക്ക് പകരമായി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. വയനാട്ടിൽ കേരളത്തിലെ നേതാക്കളെ പരിഗണിക്കാനാണ് സാധ്യത.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തയാഴ്ച്ച രാഹുല്‍ വയനാട്ടിലെത്തും. ന്നാലെ റായ്ബറേലിയിലും പോകും. വയനാട്ടിലും റായ്ബറേലിയിലും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചതോടെ രാഹുൽ ഏത് മണ്ഡലം നിലനിർത്തുമെന്നത് കോൺ​ഗ്രസിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഒടുവിലാണ് ഇപ്പോൾ റായ്ബറേലി വിടാനുള്ള തീരുമാനത്തിൽ എത്തുന്നത്. ഒരു കാരണവശാലും രാഹുൽ ​ഗാന്ധി റായ്ബറേലി വിടില്ലെന്ന് അവിടത്തെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. 


ALSO READ: നരേന്ദ്ര മോദിക്ക് വിജയാശംസകൾ നേർന്ന് ഇലോൺ മസ്ക്


അതേസമയം രാഹുൽ ​ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാനും പാർട്ടിയിൽ ചർച്ചകൾ നടക്കുന്നുണ്ട്.  രാഹുൽ വിസമ്മതിക്കുകയാണെങ്കിൽ ആരാകും എന്ന കാര്യത്തിൽ ധാരണയില്ല. ആ സാഹചര്യത്തിൽ നറുക്ക് കെ സി വേണു ​ഗോപാലിന് വീഴുമെന്നും അഭ്യൂഹങ്ങൾ നില നിൽക്കുന്നു. 52 സീറ്റിൽ നിന്നും 99 സിറ്റിലേക്ക് ശക്തമായ തരത്തിലുള്ള തിരിച്ചു വരവാണ് കോൺ​ഗ്രസ് നടത്തിയിരിക്കുന്നത്. 2019 ൽ നേരിടേണ്ടി വന്ന കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പദവികളിൽ നിന്ന് വിട്ടുനിന്ന രാഹുൽ ഗാന്ധി ഇക്കുറി ,കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങുമെന്നാണ് സൂചന.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.