Musk Congratulate Modi: നരേന്ദ്ര മോദിക്ക് വിജയാശംസകൾ നേർന്ന് ഇലോൺ മസ്ക്

Elon Musk: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനങ്ങൾ എന്നാണ് മസ്ക് തന്റെ സമൂഹ മാധ്യമമായ എക്സിലെ പ്രൊഫൈലിൽ കുറിച്ചത്

Written by - Zee Malayalam News Desk | Last Updated : Jun 8, 2024, 10:04 AM IST
  • നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി ബിസിനസ് ലോകത്തെ പ്രമുഖനും ടെസ്‌ല സിഇഒ ആയ ഇലോൺ മസ്ക്
  • ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനങ്ങൾ
Musk Congratulate Modi: നരേന്ദ്ര മോദിക്ക് വിജയാശംസകൾ നേർന്ന് ഇലോൺ മസ്ക്

Elon Musk Congratulate Modi: ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും അധികാരത്തിലേറുന്ന നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി ബിസിനസ് ലോകത്തെ പ്രമുഖനും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്ക് രംഗത്ത്. 

Also Read: മോദി തന്നെ പ്രധാനമന്ത്രി; എന്‍ഡിഎ നേതാവായി നിര്‍ദ്ദേശിച്ച് രാജ്‌നാഥ് സിംഗ്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനങ്ങൾ എന്നാണ് മസ്ക് തന്റെ സമൂഹ മാധ്യമമായ എക്സിലെ പ്രൊഫൈലിൽ കുറിച്ചത്. ഒപ്പം തന്റെ കമ്പനികൾ ഇന്ത്യയിൽ മികച്ച രീതിയിൽ പ്രവര്‍ത്തിക്കാൻ കാത്തിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. 

 

Also Read: വ്യാഴ നക്ഷത്ര മാറ്റം: 6 ദിവസത്തിന് ശേഷം ഇവർക്ക് ലഭിക്കും പുത്തൻ ജോലിയും സാമ്പത്തിക നേട്ടവും!

 

തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയിലേക്കുള്ള മസ്കിൻ്റെ സന്ദർശനം മാറ്റി വച്ചിരുന്നു. പിന്നീട് ഇന്ത്യയിലേക്ക് വരുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നതെങ്കിലും ഇതിനിടയിൽ ചൈനയിലേക്ക് പോയ മസ്ക് അവിടെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.  കഴിഞ്ഞ വർഷം മോദിയും മസ്കും യുസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം തൻ മോദിയുടെ ആരാധനകൻ എന്ന് പറഞ്ഞ മസ്ക് ടെസ്‌ല ഇന്ത്യയിൽ നിക്ഷേപം നടത്തുമെന്നും പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News