മൂന്നാം ലോക കേരള സഭയ്ക്ക് നാളെ തുടക്കമാവും. മൂന്ന് ദിവസമാണ് സമ്മേളനം നീണ്ടു നിൽക്കുക
65 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും
തിരുവനന്തപുരം : ഇന്ത്യൻ സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളീയ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികസനത്തിനായി പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനും ക്രിയാത്മകമായ നിർദേശങ്ങളും സംഭാവനകളും നൽകുന്നതിനും അവരുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ഒരു പൊതുവേദി എന്നതാണ് ലോക കേരള സഭയുടെ രൂപീകരണം കൊണ്ട് സാധ്യമായത്.
കേരളം നേരിട്ട് പ്രതിസന്ധി ഘട്ടങ്ങളിലും പല പ്രത്യേകിച്ച് പ്രളയം, കോവിഡ്, ഉക്രൈൻ യുദ്ധം തുടങ്ങിയവയിൽ ലോക കേരള സഭാംഗങ്ങളുടെ സേവനം ശ്ലാഘനീയമായിരുന്നു. 351 അംഗ സഭയിൽ, കേരളത്തിലെ നിലവിലെ നിയമസഭ അംഗങ്ങൾ, കേരളത്തിൽ നിന്നുള്ള ഇന്ത്യൻ പാർലമെന്റ് അംഗങ്ങൾ, കേരള സർക്കാർ നാമനിർദ്ദേശം ചെയ്ത്, ഇന്ത്യൻ പൗരത്വമുള്ള പ്രവാസി മലയാളികൾ (എൻആർകെ), മടങ്ങിയെത്തിയ പ്രവാസി പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്നു. അംഗങ്ങളെ കൂടാതെ വിവിധ മേലഖലകളിൽ പ്രാഗൽഭ്യം നേടിയ പ്രവാസി കേരളീയരെ പ്രത്യേക ക്ഷണിതാക്കളായും പങ്കെടുപ്പിക്കും.
2022 മാർച്ച് 9 നു നടന്ന നോർക്ക റൂട്ട്സിന്റെ ഡയറക്ടർ ബോർഡ് മീറ്റിംഗിൽ മൂന്നാം ലോക കേരള സഭാ സമ്മേളനം നടത്തുന്നതിനെ പറ്റി അഭിപ്രായം ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2022 ഏപ്രിൽ 30തിനു ചേർന്ന ലോക കേരള സഭ സെക്രട്ടേറിയറ്റ്, 2022 ജൂൺ 17-18 തിയതികളിൽ മൂന്നാമത് ലോക കേരള സഭ സമ്മേളനം നടത്തുവാൻ തീരുമാനിച്ചു. കൂടാതെ ഇതിനോട് അനുബന്ധിച്ച് 2022 ജൂൺ 16 ന് നിശാഗന്ധിയിൽ പൊതു സമ്മേളനവും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുവാനും ഉദ്ദേശിക്കുന്നു. പൊതു സമ്മേളനം ബഹു. കേരള ഗവർണ്ണർ ഉദ്ഘാടനം ചെയ്യും. ബഡ്ജറ്റിൽ 2022 ലെ ബഡ്ജറ്റിൽ ലോക കേരള സഭയ്ക്കായി 3 കോടി രൂപയും ആഗോള സാംസ്കാരികോത്സവത്തിനായി 1 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ചെലവുകൾ പരമാവധി ചുരുക്കിയും സ്പോൺസർഷിപ്പിലൂടെയുമാണ് പരിപാടികൾ നടത്തുന്നത്. ഇതുവരെ 608 പ്രവാസികളുടെ അപേക്ഷകൾ ലഭിക്കുകയും ചെയ്തു. പ്രസ്തുത അപേക്ഷകളിൽ നിന്ന് അർഹരായ പ്രവാസികളെ തെരഞ്ഞെടുക്കുന്നതിന് പ്രസ്തുത കമ്മിറ്റിയുടെ നാലു യോഗങ്ങൾ നടത്തുകയും ചെയ്തു. അംഗങ്ങളുടെ ലിസ്റ്റ് അന്തിമ ഘട്ടത്തിലാണ്. അംഗങ്ങളുടെ ചുരുക്ക പട്ടിക പ്രകാരം, മൂന്നാം ലോക കേരള സഭയിൽ, കുറഞ്ഞത് 65 രാജ്യങ്ങളുടെയും 21 സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം ഉണ്ട്. കൂടാതെ ഇരുപതു ശതമാനത്തോളം വനിതാ പ്രാതിനിധ്യവും ഉറപ്പുവരുത്തുമെന്ന് സ്പീക്കർ എംബി രാജേഷ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...