തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമഭേദഗതി ബില്ലിന്റെ കരട് പുറത്തിറക്കി. ബില്ല് ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. പ്രത്യേക നിയമസഭ സമ്മേളനം നാളെ (ഓ​ഗസ്റ്റ് 22) മുതൽ തുടങ്ങും. നിയമ നിർമ്മാണത്തിനായി മാത്രമാണ് സമ്മേളനം നടത്തുന്നത്. സര്‍ക്കാര്‍ സമര്‍പ്പിച്ച ഏഴ് ഓര്‍ഡിനൻസുകളിൽ ഗവര്‍ണര്‍ ഒപ്പിടാതെ വന്നതോടെയാണ് പ്രത്യേക നിയമസഭാ സമ്മേളനം നടത്താൻ സര്‍ക്കാര്‍ തീരുമാനിച്ചത്. ലോകായുക്ത പുറപ്പെടുവിക്കുന്ന വിധി പുനഃപരിശോധിക്കാൻ സര്‍ക്കാരിന് അധികാരം നൽകുന്നതാണ് ബില്ലിലെ ഭേദഗതി. ലോകായുക്തയുടെ വിധി ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഹിയറിംഗ് നടത്തി പുനഃപരിശോധിക്കാമെന്നും വിധി തള്ളിക്കളയാമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിയമസഭയിൽ ബുധനാഴ്ച ബിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം അതിനെ ശക്തമായി എതിർക്കും. സിപിഐയുടെ നിലപാട് നിർണായകമാകും. ഭേദ​ഗതി ബില്ലുമായി ബന്ധപ്പെട്ട് സിപിഎം നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് സിപിഐക്കുള്ളത്. ഈ ഭിന്നത പരിഹരിക്കാനുള്ള ചർച്ചകൾ ഇതുവരെ നടത്തിയിട്ടില്ല. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സർക്കാറിനോ തള്ളിക്കളയാമെന്ന ഭേദ​ഗതിക്കെതിരാണ് സിപിഐ.


Also Read: Kerala Rain: കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമായേക്കും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്


ഹിയറിം​ഗ് നടത്താനുള്ള അധികാരം ഒരു സ്വതന്ത്ര ഉന്നതാധികാരസമിതി നടത്തട്ടെ എന്നാണ് സിപിഐയുടെ നിര്‍ദ്ദേശം. സർക്കാരിന്റെ ഔദ്യോഗിക ഭേദഗതിയായി ഇതിനെ പരിഗണിക്കാമെന്നായിരുന്നു ഭേദഗതിയോട് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയും നിയമമന്ത്രിയും പറഞ്ഞത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അസാധാരണ പോര് സമ്മേളനത്തിൽ ചര്‍ച്ചയ്ക്ക് വഴിയൊരുക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.