തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്. നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പിനെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തേക്കാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 22, 23, 24 തിയതികളിൽ ഈ നാല് ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഉത്തരേന്ത്യൻ സംസ്ഥാങ്ങളായ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. ഈ സംസ്ഥാനങ്ങളിൽ മേഘ വിസ്ഫോടനവും ഉണ്ടായി.
കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധനാഴ്ച കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Also Read: രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഉപദ്രവിച്ചു; 28കാരൻ അറസ്റ്റിൽ
മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 22 മുതൽ 24 വരെ കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. കേരള - ലക്ഷദ്വീപ് - കർണ്ണാടക തീരത്തും അതിനോട് ചേർന്നുള്ള തെക്ക് - കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...