കൊച്ചി:  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ എം ശിവശങ്കർ കോടതിയിൽ.  താൻ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണെന്നും രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താൻ ഇഡി സമ്മർദ്ദം ചെലുത്തുന്നുവെന്നും എം ശിവശങ്കർ കോടതിയെ അറിയിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എഴുതി നൽകിയ വിശദീകരണത്തിലാണ്  ശിവശങ്കർ (M. Shivashankar) ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  മാത്രമല്ല തനിക്കെതിരെ ആരോപിക്കുന്ന കുറ്റവുമായി ഒരു ബന്ധവുമില്ലെന്നും താനൊരു പൊളിറ്റിക്കൽ ടാർഗെറ്റ് മാത്രമാണെന്നും ശിവശങ്കർ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നുണ്ട്.  ശിവശങ്കറിന്റെ ജാമ്യ ഹർജിയിൽ നാളെ കോടതി വിധി പറയാൻ ഇരിക്കെയാണ് ഇങ്ങനൊരു നീക്കവുമായി അദ്ദേഹം മുന്നോട്ട് പോയിരിക്കുന്നത്.  


Also read: Work from home കാരണം കമ്പ്യൂട്ടർ വിൽപന റെക്കോർഡിൽ..! 


സ്വർണക്കടത്തിലും ലൈഫ് മിഷൻ പദ്ധതി തുടങ്ങിയ കേസുകളിൽ രാഷ്ട്രീയ നേതാക്കളുടെ (Political leaders) പേരുകൾ പറയാൻ ഇഡി സമ്മർദ്ദം ചെലുത്തുന്നുവെന്നും അതിന് വഴങ്ങാത്തതിനാലാണ് അറസ്റ്റ് ചെയ്തതെന്നും ശിവശങ്കർ പറയുന്നു.  സ്വപ്നയും ചാർട്ടേഡ് അക്കൌണ്ടന്റായ വേണുഗോപാലും തമ്മിലുള്ള message കളുടെ പൂർണ്ണരൂപവും ശിവശങ്കർ കോടതിയിൽ രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്.    


ഇത് പരിശോധിക്കണമെന്നും താൻ കസ്റ്റംസ് ഓഫീസറെ (Customs officilas) ഒന്നും സ്വർണ്ണക്കടത്തിനായി വിളിച്ചിട്ടില്ലയെന്നും വിശദീകരണത്തിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.   


രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതാണ് തന്റെ അറസ്റ്റിലേക്ക് നയിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലാണ് (Ernakulam court) ശിവശങ്കര്‍ ഇക്കാര്യം അറിയിച്ചത്. ഇതിനിടെ എം. ശിവശങ്കറിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി.


Also read: മഞ്ഞപ്പടയുടെ ജേഴ്സി ലോഞ്ചിൽ തിളങ്ങി സാനിയ, ചിത്രങ്ങൾ കാണാം...  


ഇതിനിടയിൽ കസ്റ്റംസ് (Customs) ഉദ്യോഗസ്ഥർ ഉച്ചയോടെ കാക്കനാട് ജില്ലാ ജയിലിലെത്തുകയും ശിവശങ്കറിനെ ചോദ്യം (Interrogation) ചെയ്യുകയുമാണ്.  5 മണിവരെയാണ് കസ്റ്റംസിന് ചോദ്യം ചെയ്യാൻ സമയം അനുവദിച്ചിരിക്കുന്നത്.  


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)