IPL ആരവങ്ങൾ ഒതുങ്ങിയപ്പോൾ ഇന്ത്യ ഇനി ISL ആഘോഷങ്ങൾക്ക് പിന്നാലെയാണ്. ഇരുപതാം തീയതി ഉദ്ഘാടന മത്സരത്തിൽ മലയാളികളുടെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നതിന്റെ ആവേശത്തിലാണ് മലയാളി ഫുട്ബോൾ പ്രേമികൾ. അതിനിടയിൽ ടീമിന്റെ ജേഴ്സി ലോഞ്ച് ആരാധകരുടെ മനം കവർന്നിരിക്കുകയാണ്.
അഭിനേതാക്കളായ നീരജ് മാധവ്, സാനിയ ഇയ്യപ്പൻ എന്നിവർ ചേർന്നാണ് ജേഴ്സി ലോഞ്ച് ചെയ്തത്. ചടങ്ങിൽ കിടിലം ലുക്കിലെത്തിയ സാനിയയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.