തൃശ്ശൂര്‍:  ആനയുടെ (kerala Elephant) നെറ്റിക്ക് തല്ലി നിലവ് നിർത്തിയ സംഭവത്തിൽ പാപ്പാൻ അറസ്റ്റിൽ. പാമ്പാടി സുന്ദരൻ എന്ന ആനക്കാണ് രണ്ടാം പാപ്പാൻറെ മർദ്ദനം ഏൽക്കേണ്ടി വന്നത്. തൃശ്ശൂർ തൊട്ടിപ്പാള്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ചായിരുന്നു സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആനയുടെ ഫോട്ടോ എടുക്കാനായി തല ഉയര്‍ത്തുന്നതിനായി നെറ്റിയിൽ തന്നെ അടിക്കുകയായിരുന്നു.  വീഡിയോ സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. ഇതേ തുടർന്നാണ് വനം വകുപ്പ് വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തത്.


ALSO READ: മകൻ രാഷ്ട്രീയക്കാരനല്ല; പ്രതികരണവുമായി കൊല്ലപ്പെട്ട അഭിമന്യുവിന്റെ അച്ഛൻ


ചാലക്കുടി സോഷ്യല്‍ ഫോറസ്ട്രി (Forest) റേഞ്ചിലാണ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. കോട്ടയം പാമ്പാടി സ്വദേശിയുടേതാണ് ആന. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ അമ്പലപ്പുഴ വിജയകൃഷ്ണൻ ചെരിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സുന്ദരനെ ഉപദ്രവിക്കുന്ന വീഡിയോയും വരുന്നത്.


ALSO READ: പാനൂർ മൻസൂർ വധം: നിർണ്ണായക സിസി ടീവി ദൃശ്യങ്ങൾ പുറത്ത്


സംഭവത്തെ തുടർന്ന് ആനപ്രമികളും,ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സുമടക്കം (Animal Task Force) ഇടപെട്ടിരുന്നു. ഉടക്ക് വരെ ആന പ്രേമികൾ സംഭവത്തിൽ പരാതി നൽകിയിരുന്നു. ഇതേ ഉടമയുടെ പാമ്പാടി രാജൻ എന്ന ആനക്കും ഇവിടെ തലപ്പൊക്കത്തിൻറെ പേരിൽ മർദ്ദനമേൽക്കേണ്ടി വന്നിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക