കണ്ണൂർ: പാനൂരിലെ (Panoor Mansoor Murder) മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊല ചെയ്ത കേസിലെ പ്രതികളുടെ നിർണ്ണായക സിസി ടീവി ദൃശ്യങ്ങൾ പുറത്ത്. പ്രതികൾ കൊലപാതകത്തിന് മുൻപ് ഒരുമിച്ചു കൂടിയെന്ന് കരുതെന്ന ദൃശ്യങ്ങളാണ് പുറത്തായത്. കൊല നടന്നതിന് 100 മീറ്റർ അകലെ മുക്കിൽ പീടികയിൽ വെച്ചാണ് ഇവർ എല്ലാവരും ഒരുമിച്ച് കൂടിയത്. പ്രതികൾ ഇങ്ങോട്ടേക്ക് വരുന്നത് അടക്കം ദൃശ്യങ്ങളിൽ വ്യക്തമാണ്.
പ്രതികൾ പലവട്ടം ഫോണിൽ വിളിച്ചിരുന്നെന്നും ഇത് കൊലക്ക് മുൻപിലുള്ള ആസൂത്രണത്തിൻറെ ഭാഗമായിരിക്കാം എന്നുമാണ് പോലീസ് (Kerala Police) കരുതുന്നത്. കൂടുതൽ അന്വേഷണത്തിന് സമീപത്തെ മറ്റ് സി.സി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നു.
ALSO READ: പാനൂർ മൻസൂർ വധക്കേസിലെ പ്രതി മരിച്ച നിലയിൽ
കൊലക്ക് ഏതാണ്ട് 15 മിനിറ്റ് മുൻപാണ് പ്രതികൾ എല്ലാവരും ഒത്തുചേർന്നത്. ഇതിനായി ഗൂഢാലോചന നടത്തിയത് ഇവിടെ വച്ചായിരിക്കാം എന്നാണ് പോലീസ് സംശയിക്കുന്നത്. ഈ ദൃശ്യങ്ങൾ (Cctv) പോലീസ് പരിശോധിക്കും.
ALSO READ: സി.പി.എം പ്രതിയാകുന്ന ഏത് കേസ് എടുത്താലും അതിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്യും
ദൃശ്യങ്ങളില്‍ കാണുന്ന സ്ഥലത്ത് ഇടത്തുനിന്ന് കേവലം അഞ്ചുമിനിറ്റ് ദൂരം മാത്രമാണ് മന്‍സൂറിന്റെ വീട്ടിലേക്ക്. ദൃശ്യങ്ങളിലുള്ള സ്ഥലത്ത് കൊലപാതകത്തിന് മുമ്പുള്ള ചര്‍ച്ച നടത്തിയ ശേഷം പ്രതികള്‍ ഉടനെ മന്‍സൂറിന്‍റെ വീട്ടിലേക്ക് പോകുകയായിരുന്നു എന്നാണ് സൂചന. ഇതിൽ കൂടുതൽ വ്യക്തത വരാനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...