Palakkad : സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.  എലിച്ചിരം കുമ്പാച്ചി മലയിൽ കുടുങ്ങിയ ചെറാട് സ്വദേശി ആർ. ബാബുവിനെ 45 മണിക്കൂറിന് ശേഷം സൈന്യം രക്ഷിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് പ്രതിപക്ഷ നേതാവ് രക്ഷാപ്രവർത്തകർ അഭിനന്ദനം അറിയിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം നമ്മുടെ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംവിധാനങ്ങളുടേയും പ്രൊഫഷണലിസ കുറവ് സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങളും ഈ സംഭവം ഉയർത്തുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. പലതവണ ഇക്കാര്യം ചൂണ്ടികാട്ടിയിട്ടും ഫലമുണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.


ALSO READ: Malampuzha Babu Rescue | 'ഓപ്പറേഷൻ ബാബു രക്ഷണം'ത്തിലൂടെ സൈന്യം ബാബുവിനെ ജീവതത്തിലേക്ക് പിടിച്ച് കയറ്റി


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 


സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയിൽ നടന്നത്. എലിച്ചിരം കുമ്പാച്ചി മലയിൽ കുടുങ്ങിയ ചെറാട് സ്വദേശി ആർ. ബാബുവിനെ 45 മണിക്കൂറിന് ശേഷം സൈന്യം രക്ഷിച്ചു. ചരിത്രമായ രക്ഷാ ദൗത്യം. സൈന്യത്തിനൊപ്പം വനം, പോലീസ്, ഫയർഫോഴ്സ്, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും  മാധ്യമങ്ങളും അഭിനനന്ദനം അർഹിക്കുന്നു. 


ALSO READ: Malampuzha Babu Rescue | ബാബു സുരക്ഷിത സ്ഥാനത്ത്, രക്ഷാപ്രവർത്തകർക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി


രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങി കിടന്നിട്ടും മനോധൈര്യം കൈവിടാതിരുന്ന ബാബുവിന് ബിഗ് സല്യൂട്ട്. ചുട്ട് പൊള്ളിയ പകലിനേയും തണുത്തുറഞ്ഞ രാത്രികളേയും ഭക്ഷണവും വെള്ളവുമില്ലാതെ ബാബു അതിജീവിച്ചത് മനോധൈര്യത്തിന്റെ മാത്രം ബലത്തിലാണ്.


ALSO READ: Malampuzha Babu Rescue | 'കൃത്യമായ കോർഡിനേഷൻ', രക്ഷാപ്രവർത്തകർക്ക് വിഎൻ വാസവന്റെ അഭിനന്ദനം


നമ്മുടെ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംവിധാനങ്ങളുടേയും പ്രൊഫഷണലിസ കുറവ് സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങളും ഈ സംഭവം ഉയർത്തുന്നു. മുൻപ് പലതവണ ഇക്കാര്യം ചൂണ്ടികാട്ടിയിട്ടും ഫലമുണ്ടായിട്ടില്ല. അതിവേഗ ആധുനികവത്കരണം നടപ്പാക്കേണ്ടത് ദുരന്ത നിവാരണ മേഖലയിലാണ്.


ബാബു ജീവിതത്തിലേക്ക് തിരിച്ചു വന്നു . ആശ്വാസം, സന്തോഷം. സൈന്യത്തിനും NDRF നും നന്ദി ... രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.