മലപ്പുറം:  മലപ്പുറത്ത് (Malappuram) വളാഞ്ചേരി വട്ടപ്പാറ വളവില്‍ കമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് രണ്ടുപേര്‍ മരണമടഞ്ഞു. ലോറിയിലുണ്ടായിരുന്നവരാണ് മരിച്ചത്. നിർമ്മാണ ആവശ്യത്തിനായി കമ്പിയുമായി വന്ന ലോറിയാണ് അപകടത്തിലായത്.  ലോറിയിലുണ്ടായിരുന്ന രണ്ടുപേരും ലോറിക്കടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടുപേരെയും രക്ഷപ്പെടുത്താന്‍ നാലുമണിക്കൂർ ശ്രമം നടത്തിയെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാനായില്ല.  അപകടം നടന്നത് ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ്.  ബംഗളൂരുവില്‍ (Bengaluru) നിന്ന് കൊച്ചിയിലേക്ക് ലോഡുമായി വന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്. 


Also Read: Kallambalam Accident: മിനിലോറിയും കാറും കൂട്ടിയിടിച്ച് 5 മരണം


പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോഡുമായി മറിഞ്ഞതിനാല്‍ കമ്പി മുഴുവനും മാറ്റാതെ കൂടുങ്ങിക്കിടന്നവരെ പുറത്തെടുക്കാൻ കഴിഞ്ഞില്ല.  സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ് ഈ വളാഞ്ചേരി (Valancherry) വട്ടപ്പാറ വളവ്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.