പാലക്കാട് ജില്ലയില്‍ ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് കൊല്ലപ്പെട്ട സംഭവത്തിലും, 
തുടര്‍ന്ന്  സംഭവം നടന്നത് മുസ്ലീം പ്രാതിനിധ്യ൦ കൂടുതലുള്ള മലപ്പുറത്താണെന്ന തരത്തില്‍ ചിലര്‍ നടത്തിയ പരാമര്‍ശത്തിനും എതിരെ 
 നടി പാര്‍വതി തിരുവോത്ത്,പ്രശസ്ത ഡോക്റ്റര്‍ ഷിംന അസീസ്‌ എന്നിവര്‍ രംഗത്ത് വന്നിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ഫോടക വസ്തു വായിലിരുന്ന് പൊട്ടി പിടിയാന ചെരിഞ്ഞ സംഭവത്തിൽ  മേനക ഗാന്ധി നടത്തിയ ട്വീറ്റ്  ആണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 
സംഭവം നടന്നത്  പാലക്കാട് ജില്ലയിലാണ്. പക്ഷെ തന്‍റെ ട്വീറ്റില്‍ മേനക ഗാന്ധി പരാമര്‍ശിച്ചത്  മുസ്ലീം പ്രാതിനിധ്യ൦ കൂടുതലുള്ള മലപ്പുറമാണ്,
Also Read:'ഇത് നിങ്ങളുടെ മുസ്ലീം വിരുദ്ധത പടര്‍ത്താനുള്ള സമയമല്ല...' വിദ്വേഷ പ്രചരണത്തില്‍ നടി പാര്‍വതി തിരുവോത്ത്
പിന്നാലെ മലപ്പുറം ജില്ലയിലെ മതപരമായ പ്രാതിനിധ്യം ഉയര്‍ത്തിയുള്ള വിമര്‍ശനവുമായി ചിലര്‍ രംഗത്ത് വരുകയായിരുന്നു.


മലപ്പുറം ജില്ല എന്ന് പറഞ്ഞത് ചിലകോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നതിന് കാരണമായി,
മലപ്പുറത്തെ അപമാനിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നതിലൂടെ യഥാർത്ഥ സംഭവത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ 
ശ്രമിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന സാഹചര്യമാണ്.


Also Read:"വിഷം ഇവിടത്തെ റോഡിലല്ല, അവിടത്തെ മനസ്സിലാണ്‌..." മേനക ഗാന്ധിയുടെ മലപ്പുറം പരാമര്‍ശത്തിനെതിരെ ഷിംന അസീസ്...


യഥാര്‍ത്ഥ പ്രശ്‌നത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഈ സംഭവത്തെ ഒരു മുസ്ലീം വിരുദ്ധ, വിദ്വേഷ പ്രചാരണമാക്കി മാറ്റുന്ന തരത്തിലേക്കുള്ള 
ചിലരുടെ ഇടപെടലുകള്‍ യഥാര്‍ത്ഥത്തില്‍ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. 
ഇങ്ങനെ മേനകാ ഗാന്ധിക്കെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് യുവമോര്‍ച്ച നേതാവ് കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നത്.


യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷാണ് എത്ര നാളിങ്ങനെ നിങ്ങൾ മതം ചികഞ്ഞ് ജീവിക്കുമെന്ന് സാംസ്ക്കാരിക നായകരോട്  ചോദിക്കണം,
എന്ന് പറഞ്ഞുകൊണ്ട് വിമര്‍ശനം ഉന്നയിച്ചത്,


Also Read:തലകുനിച്ച് പ്രബുദ്ധ മലയാളി;കൊടും ക്രൂരതയില്‍ പ്രതിഷേധം പടരുന്നു;സഹ്യന്‍റെ മകളെ നെഞ്ചേറ്റി ലോകം!
വടക്ക് നിന്നും മലപ്പുറം എന്ന വാക്കുകേൾക്കുമ്പോൾ അത് മലയാളിയുടെ സ്വത്വത്തിന് നേരെയുള്ള കടന്നാക്രമവുന്നത് എങ്ങനെ?ഗണേഷ് ചോദിക്കുന്നു.
മലപ്പുറം എന്നത് മലയാളിയുടെ മതബോധം ആയത് എന്നു മുതൽ? മലയാളിയുടെ പ്രബുദ്ധതയ്ക്ക് പൊള്ളലേൽക്കുന്നത് 
മലപ്പുറത്തെക്കുറിച്ച് പറയുമ്പോഴാണെന്ന ചില ബുദ്ധിജീവികളുടെ വിഷം വമിപ്പിക്കുന്ന ചിന്താഗതിയാണ് മലയാളി തിരിച്ചറിയേണ്ടതെന്നും ഗണേഷ് കൂട്ടിചേര്‍ക്കുന്നു.
തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ ഗണേഷ് വിമര്‍ശനം ഉയര്‍ത്തിയത്‌.