മലപ്പുറം: മലപ്പുറം ജില്ലയിൽ നാല് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിലും പൊന്നാനിയിലുമാണ് മലമ്പനി സ്ഥിരീകരിച്ചത്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഒഡീഷ സ്വദേശിയാണ് രോ​ഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ മൂന്ന് പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. മൂന്ന് സ്ത്രീകൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പനി, വിറയൽ, തലവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയാണ് മലേറിയയുടെ ലക്ഷണങ്ങൾ. സാധാരാണ പനിയും തലവേദനയും മാത്രമായും രോ​ഗലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. കൊതുകു കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് രോ​ഗപ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാർ​ഗം.


ALSO READ: ചന്ദിപുര വൈറസ് ബാധയിൽ നിന്ന് കുട്ടികളെ എങ്ങനെ സുരക്ഷിതരാക്കാം


ശരീരം മുഴുവൻ മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൊതുകടിയേൽക്കാതിരിക്കാൻ സഹായിക്കും. ഉറങ്ങുമ്പോൾ കൊതുകുവല ഉപയോ​ഗിക്കുക. കൊതുകു കടിയേൽക്കാതിരിക്കാനുള്ള ലേപനങ്ങൾ ഉപയോ​ഗിക്കുന്നതും എയർഹോൾ, വാതിലുകൾ, ജനലുകൾ എന്നിവ കൊതുക് കടക്കാത്ത വിധം സുരക്ഷിതമാക്കുന്നതും ഫലപ്രദമാണ്.


വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങൾ മൂടി സൂക്ഷിക്കണം. വീടിനും സ്ഥാപനങ്ങൾക്കും ചുറ്റും വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പുവരുത്തണം. കൊതുക് വളരാൻ സാധ്യതയുള്ള ഇടങ്ങളിൽ ആരോ​ഗ്യപ്രവർത്തകരുടെ സഹായത്തോടെ കൊതുകുനാശിനി തളിക്കുകയോ ​ഗപ്പി പോലുള്ള മത്സ്യങ്ങളെ നിക്ഷേപിക്കുകയോ ചെയ്യണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.