`ഇന്ന് നീ, നാളെ എന്‍റെ മകള്‍....`, വിസ്മയയുടെ മരണത്തില്‍ നടന്‍ ജയറാമിന്‍റെ പ്രതികരണം
പ്രബുദ്ധ കേരളത്തെ നടുക്കിയ സംഭവമാണ് തിങ്കളാഴ്ച പുലര്‍ച്ചെ പുറത്തു വന്നത്. 24കാരിയായ പെണ്‍കുട്ടി ഭര്‍തൃഗൃഹത്തില്‍ മരണപ്പെട്ടിരിയ്ക്കുന്നു.
Kochi: പ്രബുദ്ധ കേരളത്തെ നടുക്കിയ സംഭവമാണ് തിങ്കളാഴ്ച പുലര്‍ച്ചെ പുറത്തു വന്നത്. 24കാരിയായ പെണ്‍കുട്ടി ഭര്‍തൃഗൃഹത്തില്‍ മരണപ്പെട്ടിരിയ്ക്കുന്നു.
വിവാഹ സമയത്ത് നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും കൂടാതെ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു. സ്ത്രീ ധനം, വിവാഹ സമയത്ത് നല്‍കിയ കാര്‍ എന്നിവയായിരുന്നു കിരണിന്‍റെയും വിസ്മയയുടെയും ദാമ്പത്യ ജീവിതത്തിലെ പ്രശ്ന ങ്ങള്‍ക്ക് കാരണമായി പറയപ്പെടുന്നത്. സ്ത്രീധനത്തിന്‍റെ പേരില്‍ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് വിസ്മയയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ "ശുചിമുറിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ്" ഭര്‍തൃവീട്ടുകാര്‍ പറയുന്നത്. എന്നാല്‍, ആത്മഹത്യയെന്ന് തെളിയിക്കും വിധം യാതൊരു വിധ സൂചനകളും ശരീരത്തില്‍ ഉണ്ടായിരുന്നില്ല എന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.
Also Read: Kirankumar: കിരൺ കുമാറിനെ സസ്പെൻറ് ചെയ്തു
വിസ്മയയുടെ മരണത്തില്‍ (Vismaya Death Case) സമൂഹത്തിന്‍റെ നനാതുറയില്‍പ്പെട്ടവര്‍ പ്രതികരണവുമായി എത്തുകയാണ്. പലരും സ്ത്രീധനത്തിനെതിരെ സംസരിക്കുന്നതോടോപ്പം നമ്മുടെ പെണ്‍കുട്ടികളെ തങ്ങളുടെ നേര്‍ക്ക് നടക്കുന്ന അനീതിയ്ക്കെതിരെ NO പറയാന്‍ പ്രാപ്തരാക്കണമെന്നും വാദിക്കുന്നു. കഴുത്തിലെ താലിച്ചരട് കഴുത്ത് മുറുക്കുമ്പോള്‍ അത് പൊട്ടിച്ചെറിയാന്‍ പെണ്‍കുട്ടികള്‍ ധൈര്യം കാട്ടണമെന്നും അഭിപ്രയപ്പെട്ടവര്‍ ഏറെ. വിവാഹ ശേഷം പെണ്‍കുട്ടികള്‍ സ്വന്തം വീട്ടില്‍ "അതിഥിയല്ല" എന്ന് ചൂണ്ടിക്കാട്ടിയവരും ഉണ്ട്.
എന്നാല്‍, ഈ അവസരത്തില്‍ മലയാളത്തിന്‍റെ പ്രിയ നടന്‍ ജയറാമിന്‍റെ ഫേസ് ബുക്ക് പോസ്റ്റാണ് ഏറെ ശ്രദ്ധ നേടിയത്. ഒരു ചെറിയ വാക്യത്തില്‍ ഒത്തിരി വലിയ കാര്യം അദ്ദേഹം പറഞ്ഞു വച്ചു. വിസ്മയയുടെ ഫോട്ടോയ്ക്കൊപ്പം 'ഇന്ന് നീ, നാളെ എന്‍റെ മകള്‍....', എന്നാണ് ജയറാം കുറിച്ചത്. ഒരു പെണ്‍കുട്ടിയുടെ പിതാവ് ഇതില്‍ക്കൂടുതല്‍ എന്ത് എഴുതാന്‍....!! എല്ലാം അതില്‍ അടങ്ങിയിരിയ്ക്കുന്നു....!!
Also Read: Vismaya Suicide Case : വിസ്മയയുടെ ആത്മഹത്യയിൽ ഭർത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി
അതേസമയം, വിസ്മയയുടെ മരണത്തില്‍ പഴുതടച്ച അന്വേഷണമാണ് കേരള പോലീസ് നടത്തുക എന്ന് DGP Loknath Behra പറഞ്ഞു. ദക്ഷിണ മേഖല IG ഹര്‍ഷിത അത്തല്ലൂരിയ്ക്കാണ് അനേഷണ ചുമതല നല്‍കിയിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...