പത്തനംതിട്ട മല്ലപ്പള്ളിയില്‍  മാമോദീസ ചടങ്ങിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തിൽ കേറ്ററിങ് മാനേജരെ പ്രതി ചേര്‍ത്തു. പൊതുശല്യം,മായംചേര്‍ക്കല്‍, രോഗം പടരാന്‍ ഇടയാക്കിയ അശ്രദ്ധ എന്നീ വകുപ്പുകളാണ് കേറ്ററിങ് മാനേജർക്ക് എതിരെ ചുമത്തിയിരിക്കുന്നത്.  മാമോദീസ ചടങ്ങിൽ പങ്കെടുത്ത നൂറോളം പേർക്കാണ് ഭക്ഷ്യ വിഷബാധ ബാധിച്ചത്. ഡിസംബർ 29 ന് നടന്ന ചടങ്ങിൽ പങ്കെടുത്ത ആളുകൾക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ആളുകൾ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആശുപതിയിൽ ചികിത്സ തേടിയ ഒരാളുടെ നില ഗുരുതരമായിരുന്നു.  വ്യാഴാഴ്ച മല്ലപ്പള്ളി സെന്റ് തോമസ് പള്ളിയിലാണ് മാമോദീസ ചടങ്ങുകൾ നടന്നത്. അതിന് ശേഷം ഉച്ചയ്ക്ക് നടന്ന വിരുന്നിൽ മത്സ്യ മാംസാദികളുടെ വിഭവങ്ങളും ചോറുമാണ് നൽകിയത്, ചെങ്ങന്നൂരിലെ ഒരു കാറ്ററിങ് സ്ഥാപനം ആയിരുന്നു സദ്യ നൽകിയത്. മാമോദീസ ചടങ്ങുകൾ നടന്നതിന്റെ പിറ്റേ ദിവസം മുതൽ ആളുകൾക്ക് ശാരീരിക അസ്വസ്ഥതകൾ ആരംഭിച്ചിരുന്നു.


ALSO READ: Chicken: ചത്ത കോഴികളെ നല്ല ഇറച്ചിയെന്ന വ്യാജേന വിൽക്കുന്നു; കേരളത്തിലേക്ക് എത്തിക്കുന്നത് തമിഴ്നാട്ടിൽ നിന്ന്


 
മല്ലപ്പള്ളി, അടൂർ, റാന്നി, കുമ്പനാട് തുടങ്ങിയ മേഖലകളിലെ ആശുപത്രികളിലാണ് ആളുകൾ ചികിത്സ തേടിയത്. ഇതിനെ തുടർനാണ് പൊലീസ് കേസെടുത്തത്. വിരുന്നില്‍ പങ്കെടുത്ത നൂറോളംപേര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് എഫ്ഐആറില്‍ പറയുന്നു.  ഭക്ഷ്യവിഷബാധ സംബന്ധിച്ച് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ ഉത്തരവിട്ടിരുന്നു. 


ഭക്ഷണം വിളമ്പിയ ചെങ്ങന്നൂരിലെ കാറ്ററിംഗ് സെന്ററിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഓവൻ ഫ്രഷ് എന്ന കാറ്ററിംഗ് സെന്ററിന്റെ ലൈസൻസാണ് ആലപ്പുഴ ജില്ല ആരോഗ്യ വിഭാഗം നടത്തിയ പരിശോധനക്ക് പിന്നാലെ സസ്പെൻഡ് ചെയ്തത്. കാറ്ററിങ് സ്ഥാപനത്തിൽ നിന്ന് ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്
അന്വേഷണം അവസാനിക്കുന്നത് വരെ സസ്പെൻഷൻ നടപടി നിലനിൽക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.