ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം ഷാക്കിർ സുബ്ഹാൻ. എറണാകുളം ജില്ലാ കോടതിയിലാണ് മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാൻ മുൻകൂർ ജാമ്യപേക്ഷ നൽകിയത്. പോലീസ് കോടതിയിൽ ജാമ്യാപേക്ഷയെ എതിർക്കും. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് പോലീസിന്റെ നീക്കം. ഷാക്കിറിനെതിരെ ലൈംഗികാതിക്രമ പരാതിയിൽ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിമുഖത്തിനെന്ന പേരിൽ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സൗദി വനിതയുടെ പരാതിയിലാണ് നടപടി. രണ്ടാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്ക് മല്ലു ട്രാവലർ വിളിച്ചുവരുത്തിയെന്നാണ് പരാതി. ഹോട്ടലിലെത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.


ALSO READ: Mallu traveler: സൗദി യുവതി നൽകിയ ലൈം​ഗികാതിക്രമ പരാതിയിൽ മല്ലു ട്രാവലർക്കെതിരെ ലുക്ക്-ഔട്ട് നോട്ടീസ്


അതേസമയം പരാതി വ്യാജമാണെന്നാണ് ഷാക്കിർ സുബ്ഹാൻ വ്യക്തമാക്കുന്നത്. പരാതിയെ തെളിവുകൾ കൊണ്ട് നേരിടുമെന്നും ഷാക്കിർ സുബ്ഹാൻ പങ്കുവച്ച വീഡിയോയിലൂടെ പ്രതികരിച്ചിരുന്നു. നിലവിൽ കാനഡയിലാണ് ഷാക്കിർ സുബ്ഹാൻ. നാട്ടിൽ തിരിച്ചെത്തിയാലുടൻ എല്ലാ കാര്യങ്ങളും വിശദമാക്കുമെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ ഷാക്കിറിന്റെ വാദങ്ങൾ വ്യാജമാണെന്ന് പരാതിക്കാരി പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.