നരഭോജിപ്പുലി വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങി
വാൽപ്പാറയിൽ നാലു വയസ്സുകാരനെ കൊന്ന് ഭീതി വിതച്ച നരഭോജിപ്പുലി കെണിയിലായി. തമിഴ്നാട് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത് .
തൃശൂർ: വാൽപ്പാറയിൽ നാലു വയസ്സുകാരനെ കൊന്ന് ഭീതി വിതച്ച നരഭോജിപ്പുലി കെണിയിലായി. തമിഴ്നാട് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത് .
പുലിയുടെ ആക്രമണം രൂക്ഷമായ നെടുമല എസ്റേറ്റില്‍ സ്ഥാപിച്ച കൂട്ടില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ കുടുങ്ങുകയായിരുന്നു. ഇതേ എസ്റ്റേറ്റിലെ തൊഴിലാളി അഷ്‌റഫ് അലിയുടേയും സഫിയയുടേയും മകനായ സൈദുള്ളയെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഝാർഖണ്ഡ് സ്വദേശികളാണ് ഇവര്‍
കഴിഞ്ഞ ഏഴുവർഷത്തിനിടെ ആറു കുട്ടികൾ വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണകാരിയായ പുലി മനുഷ്യ മാംസം ഭക്ഷിക്കുന്ന സ്വഭാവം കാണിക്കുന്നതായി മൃതദേഹങ്ങളുടെ പരിശോധനയിൽ വ്യകതമായിരുന്നു. തുടര്‍ന്ന് പുലിയെ പിടികൂടണമെന്ന ആവശ്യം സജീവമായിരുന്നു.