തൃശൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

തൃശ്ശൂര്‍ ചിയാരത്ത് സ്വദേശിയും ബിടെക് വിദ്യാര്‍ഥിനിയുമായ നീതുവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. 


പെണ്‍കുട്ടിയുടെ സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണ് നിതീഷിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. 


വീട്ടിലേക്ക് കയറിവന്ന യുവാവുമായി പെണ്‍കുട്ടി സംസാരിക്കുകയും വാക്കുതര്‍ക്കത്തില്‍ കലാശിക്കുകയുമായിരുന്നു. 


തുടര്‍ന്ന് പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു


പെണ്‍കുട്ടിയെ രക്ഷിക്കാന്‍ വീട്ടുകാര്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുത്തശ്ശിയോടും അമ്മാവനോടുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. 


കൊടകര ആക്സിസ് എൻജിനീയറിങ് കോളജ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട നീതു. 


പെൺകുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. പിടികൂടിയ പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷമാകും ചോദ്യം ചെയ്യുക.