Thiruvananthapuram : വിവാഹപൂർവ്വ കൗണ്‍സലിംഗിന്  (Marriage Counseling) വിധേയരായെന്ന സർട്ടിഫിക്കറ്റ്, വിവാഹ രജിസ്ട്രേഷൻ (Marriage Registration) സമയത്ത് ഹാജരാക്കുന്നത് നിർബന്ധമാക്കുന്നത് ആലോചനയിലെന്ന് വനിതാ കമ്മീഷൻ (Women Commission) അധ്യക്ഷ പി സതീദേവി (P Sathidevi). സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ലൈംഗിക വിദ്യാഭ്യാസത്തിന്റെ (Sex Education) പ്രസക്തി വർധിപ്പിക്കുന്നതാണെന്നും സതീദേവി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരത്ത് കുഞ്ഞിനെ അമ്മയുടെ അറിവില്ലാതെ ദത്ത് നൽകിയ കേസിൽ അമ്മ അനുപമയുടെ പരാതി ലഭിച്ചതായും സതീദേവി അറിയിച്ചു. വരുന്ന 5 തിയ്യതി അനുപമയുടെ കേസിൽ സീറ്റി൦ഗ് നടക്കു൦. അതിന് ശേഷ൦ നടപടികൾ വനിതാ കമ്മീഷൻ  തീരുമാനിക്കും. 


ALSO READ: Motor Vehicle Documents| വീണ്ടും ഇളവ്,വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി


പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിനെതിരായ ലൈംഗിക പീഡന പരാതിയിൽ കമ്മീഷന് പരാതി കിട്ടിയിട്ടില്ലെന്ന് വനിതാ കമ്മീഷൻ അറിയിച്ചു. മോൻസനെതിരായ പരാതിയിൽ നിലവിൽ പൊലീസ് അന്വേഷണ൦ നടക്കുന്നുണ്ട്. വീഴ്ച സ൦ഭവിച്ചാൽ മാത്രമേ ഇടപെടേണ്ട സാഹചര്യമുള്ളൂ. നിലവിലെ സാഹചര്യത്തിൽ പൊലീസിന് സമാന്തരമായ അന്വേഷണത്തിന്റെ സാഹചര്യമില്ലെന്നും അവർ പറഞ്ഞു.


ALSO READ: World Stroke Day 2021| സ്‌ട്രോക്ക് ബോധവത്ക്കരണ ബാനര്‍ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു


സ്ത്രീകൾക്കെതിരായ അക്രമങ്ങൾ പ്രതിരോധിക്കാൻ ജാഗ്രതാ സമിതികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ചുതലയേറ്റപ്പോൾ പറഞ്ഞിരുന്നു . അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വനിതാ കമ്മിഷന്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ ത്രിതല പഞ്ചായത്തുകളുടെ ഭാഗമായി ജാഗ്രതാ സമിതികള്‍  ശക്തിപ്പെടുത്താനാണ് നടപടികൾ സ്വീകരിക്കുന്നതെന്നും അഡ്വ പി സതീദേവി അന്ന് അറിയിച്ചു.


ALSO READ: Film industry: സിനിമാ മേഖലയിലെ പ്രതിസന്ധി; നവംബർ രണ്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോ​ഗം


എങ്കിലും ലിംഗപരമായ അസമത്വം പൂര്‍ണമായും അവസാനിച്ചു എന്നു പറയാറായിട്ടില്ല. തൊഴിലിടങ്ങളില്‍ തുല്യജോലിക്ക് തുല്യവേതനം എന്ന അവകാശം പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. ജുഡീഷ്യറിയിലൂള്‍പ്പെടെ ലിംഗപരമായ സമത്വത്തിനായി പ്രയത്‌നിക്കേണ്ടതുണ്ടെന്നും അന്ന് വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.