New Delhi: തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റിൽ വീണ്  മുങ്ങിച്ചത്ത സംഭവത്തിൽ സംസ്ഥാന വനംവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മേനക ഗാന്ധി... രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്ന് അവർ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  ആ കരടിക്ക് എന്ത് സംഭവിച്ചു? മണിക്കൂറുകൾക്കൊടുവിൽ....


"വന്യജീവികളോട് ക്രൂരത" എന്നതാണ് കേരളത്തിന്‍റെ നയം, കിണറ്റില്‍ വീണ കരടിയെ മയക്കുവെടി വയ്ക്കാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. മൃഗങ്ങളോടുള്ള സമീപനത്തില്‍ കേരളം ഇന്ത്യയെ നാണം കെടുത്തുകയാണ് എന്നും അവര്‍ പറഞ്ഞു. 


Also Read:  Murder: ഐസ്ക്രീം കഴിച്ചു കുട്ടി മരിച്ച സംഭവത്തിൽ നിര്‍ണ്ണായക വഴിത്തിരിവ്, പിതൃസഹോദരി അറസ്റ്റിൽ...


രണ്ടു കോഴിയെ അകത്താക്കി മൂന്നാമത്തെ കോഴിയ്ക്ക് പിന്നാലെ പായുന്ന അവസരത്തിലാണ് കരടി വെള്ളനാട് ജനവാസമേഖലയിലെ കിണറ്റിൽ വീഴുന്നത്. കരടിയെ മയക്കുവെടിവച്ച് പിടികൂടി   വനമേഖലയിൽ തുറന്നുവിടാനായിരുന്നു ശ്രമം. എന്നാല്‍, കരടിയെ പിടികൂടാന്‍ വന പാലകര്‍ നടത്തിയ ശ്രമങ്ങള്‍ പാളുകയായിരുന്നു. മയക്കുവെടിയേറ്റ കരടി ഏറെനേരം റിംഗ് നെറ്റിൽ പിടിച്ചു കിടന്നെങ്കിലും, പിന്നീട് വഴുതി വെള്ളത്തിൽ കിണറ്റില്‍ വീണ് ചാവുകയായിരുന്നു.


മുന്‍പ് പാലക്കാട്‌ ജില്ലയില്‍ ആന പടക്കം നിറച്ച കൈതച്ചക്ക കടിച്ച് കൊല്ലപ്പെട്ട സംഭവത്തിലും മേനക ഗാന്ധി ഏറെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.  സംഭവം നടന്നത് പാലക്കാട്‌ ജില്ലയിലായിരുന്നു എങ്കിലും തന്‍റെ ട്വീ റ്റില്‍ അവര്‍ മലപ്പുറം ജില്ല എന്നാണ് സൂചിപ്പിച്ചത്. ഇത് വലിയ  വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.