Murder: ഐസ്ക്രീം കഴിച്ചു കുട്ടി മരിച്ച സംഭവത്തിൽ നിര്‍ണ്ണായക വഴിത്തിരിവ്, പിതൃസഹോദരി അറസ്റ്റിൽ...

Murder: ഞായറാഴ്ചയാണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. തുടർന്ന് ഛർദിയുണ്ടാവുകയും ആരോഗ്യനില മോശമാവുകയും ചെയ്ത അഹമ്മദ് ഹസൻ റിഫായി തിങ്കളാഴ്ച  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണമടഞ്ഞത്. 

Written by - Zee Malayalam News Desk | Last Updated : Apr 21, 2023, 10:35 AM IST
  • ഞായറാഴ്ചയാണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. തുടർന്ന് ഛർദിയുണ്ടാവുകയും ആരോഗ്യനില മോശമാവുകയും ചെയ്ത അഹമ്മദ് ഹസൻ റിഫായി തിങ്കളാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണമടഞ്ഞത്.
Murder: ഐസ്ക്രീം കഴിച്ചു കുട്ടി മരിച്ച സംഭവത്തിൽ നിര്‍ണ്ണായക വഴിത്തിരിവ്, പിതൃസഹോദരി അറസ്റ്റിൽ...

കൊയിലാണ്ടി: അരിക്കുളത്ത് ഐസ്ക്രീം കഴിച്ചു കുട്ടി മരിച്ച സംഭവത്തിൽ നിര്‍ണ്ണായക വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയ പോലീസ് പിതൃ സഹോദരിയെ അറസ്റ്റ് ചെയ്തു.  വിഷം കലര്‍ന്ന ഐസ്ക്രീം കഴിച്ച് 12 കാരനായ അഹമ്മദ് ഹസൻ റിഫായി തിങ്കളാഴ്ച്ചയാണ്  മരണമടഞ്ഞത്.

Also Read:   2002 Gujarat Riots: നരോദ ഗാം കൂട്ടക്കൊലക്കേസ്, 68 പ്രതികളേയും വെറുതെവിട്ട് അഹമ്മദാബാദ് പ്രത്യേക കോടതി

ഐസ്ക്രീം ഫാമിലി പാക്കിൽ വിഷം കലർത്തി കുട്ടിയുടെ വീട്ടിൽ നല്‍കുകയായിരുന്നു പിതൃ സഹോദരി താഹിറ ചെയ്തത്. അഹമ്മദ് ഹസൻ റിഫായിയുടെ ഉമ്മയും  രണ്ടു സഹോദരങ്ങളും വീട്ടിലില്ലാതിരുന്ന സമയത്താണ് ഇവര്‍ ഐസ്ക്രീം നല്‍കിയത്. അതിനാല്‍ അവര്‍ രക്ഷപെട്ടു. 

Also Read:  Abusive Statement: പെണ്‍കുട്ടികള്‍ OYO Rooms-ല്‍ പോകുന്നത് പൂജ നടത്താനല്ല..!! ഹരിയാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ പരാമര്‍ശം വിവാദമാവുന്നു

ഞായറാഴ്ചയാണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. ഇതേത്തുടർന്ന് ഛർദിയുണ്ടാവുകയും ആരോഗ്യനില മോശമാവുകയും ചെയ്ത അഹമ്മദ് ഹസൻ റിഫായി തിങ്കളാഴ്ച  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണമടഞ്ഞത്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടർന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം ശക്തമാക്കിയത്.
 
ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പോലീസ്, ഫൊറൻസിക് വിഭാഗം എന്നിവർ പരിശോധന നടത്തുകയും സാംപിൾ ശേഖരിയ്ക്കുകയും ചെയ്തിരുന്നു. അരിക്കുളത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് കുട്ടി കഴിച്ച ഐസ്‌ക്രീം വാങ്ങിയത് എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് ഐസ്ക്രീം സാമ്പിളുകള്‍ ശേഖരിയ്ക്കുകയും കട താല്‍ക്കാലികമായി അടയ്ക്കുകയും ചെയ്തിരുന്നു. 

അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അമോണിയം ഫോസ്ഫറസിന്‍റെ അംശം ശരീരത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് കൊയിലാണ്ടി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. 

സംഭവത്തില്‍ പഞ്ചായത്ത് മെംബറുടെ സാന്നിധ്യത്തിൽ ഡിവൈഎസ്പി ആർ.ഹരിപ്രസാദാണ് പിതൃ സഹോദരി 34 കാരിയായ താഹിറയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.  അതേസമയം, കൊലപാത കാരണം ഇതുവരെ പുറത്തു വന്നിട്ടില്ല. പോലീസ് താഹിറയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്‌.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News