ആ കരടിക്ക് എന്ത് സംഭവിച്ചു? മണിക്കൂറുകൾക്കൊടുവിൽ....

കരടിയെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യത്തില്‍ വനംവകുപ്പിന് പാളിച്ച പറ്റിയതോടെ അഗ്‌നിശമനസേന സ്ഥലത്തെത്തി

Written by - Zee Malayalam News Desk | Last Updated : Apr 20, 2023, 11:55 AM IST
  • കിണറ്റിലേക്കുള്ള വീഴ്ചയില്‍ കരടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല
  • വെള്ളം വറ്റിച്ച് കരടിയെ പുറത്തെത്തിക്കാനുള്ള നീക്കവും പരാജയപ്പെട്ടു
  • വൻ ജനക്കൂട്ടത്തിന് നടുവിലേക്കാണ് കരടിയെ ഒടുവിൽ പുറത്തെടുത്തത്
ആ കരടിക്ക് എന്ത് സംഭവിച്ചു? മണിക്കൂറുകൾക്കൊടുവിൽ....

തിരുവനന്തപുരം: ഒന്നര മണിക്കൂറോളം വെള്ളത്തിൽ കിടന്ന ശേഷം നാട്ടിലിറങ്ങി കിണറ്റിലായ കരടിയെ കരക്കെത്തിച്ചു. വൻ ജനക്കൂട്ടത്തിന് നടുവിലേക്കാണ് കരടിയെ ഒടുവിൽ പുറത്തെടുത്തത്. കിണറിന്റെ അടിത്തട്ടില്‍ നിന്നാണ് കരടിയെ കിട്ടിയത്. തുടർന്ന്  ഇതിനെ സമീപത്ത് സ്ഥാപിച്ച കൂട്ടിലേക്ക് മാറ്റി.

കരടിയെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യത്തില്‍ വനംവകുപ്പിന് പാളിച്ച പറ്റിയതോടെ അഗ്‌നിശമനസേന സ്ഥലത്തെത്തിയാണ് കരടിയെ കയറ്റിയത്.കിണറ്റില്‍വെച്ച് മയക്കുവെടിയേറ്റ കരടി മയങ്ങി വെള്ളത്തില്‍ മുങ്ങിയിരുന്നു. തുടര്‍ന്ന് വെള്ളം വറ്റിച്ചതിന് ശേഷമാണ് കരടിയെ പുറത്തെടുക്കാനായത്.

ALSO READ: കരടി രക്ഷപ്പെടില്ല? അവസ്ഥ സങ്കടകരമെന്ന് ഡോക്ടർ; രക്ഷാ പ്രവർത്തനം തുടരുന്നു

കരടി ചത്തിട്ടുണ്ടാകാമെന്ന് മയക്കുവെടിവച്ച ഡോക്ടര്‍ അലക്‌സാണ്ടര്‍ പ്രതികരിച്ചു.ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്. കോഴിയെ പിടിക്കുന്നതിനിടെയാണ് കരടി കിണറ്റില്‍ വീണത്. രണ്ട് കോഴിയെ കരടി പിടികൂടിയിരുന്നു. മൂന്നാമത്തെ കോഴിയെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കിണറിന്റെ വക്കത്തേക്ക് കോഴി പറന്നുനിന്നു. ഇതിനെ പിടിക്കുന്നതിനിടെ കരടി കിണറ്റിലേക്ക് വീഴുകയായിരുന്നു.

 

കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് അരുണ്‍ പുറത്തേയ്ക്കിറങ്ങി നോക്കിയത്. അപ്പോഴാണ് കരടി കിണറ്റില്‍ വീണു കിടക്കുന്നത് കാണുന്നത്. തുടര്‍ന്നു വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ കരടിയെ മയക്കുവെടി വച്ചെങ്കിലും കരടി വെള്ളത്തില്‍ മുങ്ങിയത് പ്രതിസന്ധിയായി.

കിണറ്റിലേക്കുള്ള വീഴ്ചയില്‍ കരടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണ് നേരത്തേ വനംവകുപ്പ് അധികൃതര്‍ പറഞ്ഞത്. കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്തെത്തിക്കാനുള്ള നീക്കവും പരാജയപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ ശ്വാസതടസ്സത്തെ തുടര്‍ന്നു തിരിച്ചുകയറി. തുടര്‍ന്ന് വെള്ളം വറ്റിച്ചതിന് ശേഷമാണ് കരടിയെ പുറത്തെടുക്കാനായത്. തൊട്ടടുത്തുള്ള വനത്തില്‍ നിന്നാണ് കരടി എത്തിയതെന്നാണ് നിഗമനം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News