ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് (Covid 19) വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിന്നുള്ള യാത്രക്കാർക്ക് കർണാടക സർക്കാർ (Karnataka Government) ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ സുപ്രീംകോടതിയെ (Supreme Court) സമീപിച്ച് മ‍ഞ്ചേശ്വരം എംഎൽഎ (Manjeswaram MLA). കർണാടകയിലേക്ക് യാത്ര ചെയ്യാൻ രണ്ട് ഡോസ് കോവിഡ് വാക്സിൻ (Covid Vaccine) സ്വീകരിച്ചവർ RTPCR ടെസ്റ്റും നടത്തണമെന്ന നിബന്ധന റദ്ദാക്കണമെന്നാണ് എ.കെ.എം. അഷറഫ് നൽകിയ ഹർജിയിലെ ആവശ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

നിയന്ത്രണങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ അഷറഫ് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സ്വാഭാവിക നീതിയുടെയും മൗലിക അവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ചാണ് എ.കെ.എം. അഷറഫ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 


Also Read: Kerala COVID : സംസ്ഥാന അതിർത്തികളിൽ പരിശോധന, RT-PCR നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധം, KSTRC സർവീസ് അതിർത്തി വരെ മാത്രം 


മഞ്ചേശ്വരത്ത് നിന്നുള്ള നിരവധി പേര്‍ ജോലി, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് നിത്യവും മംഗലാപുരം ഉള്‍പ്പടെയുള്ള ദക്ഷിണ കന്നഡയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നവരാണ്. അതിനാല്‍ തന്നെ എല്ലാ മൂന്ന് ദിവസത്തിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുക്കണമെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.


Also Read: കേരള കര്‍ണാടക അതിര്‍ത്തി പ്രശ്‌നം പരിഹരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍...!!


കേന്ദ്രത്തിന്റെ നിലപാടിന് വിരുദ്ധമായ സമീപനമാണ് കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് ഫലം ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും തുറന്നതിനാല്‍ വിദ്യാര്‍ഥികളെ പൂര്‍ണമായും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ നിർദേശിക്കണമെന്നും അഷറഫ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


Also Read: അതിര്‍ത്തി അടയ്ക്കല്‍ : കേരള അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ ഇല്ല


കേരള ഹൈക്കോടതി (Kerala High Court) അഷറഫ് ഫയല്‍ ചെയ്ത ഹര്‍ജി (Plea) നേരത്തെ തള്ളിയിരുന്നു. തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി ഹര്‍ജി തള്ളിയത്. അഭിഭാഷകന്‍ ഹാരിസ് ബീരാനാണ് സുപ്രീം കോടതിയില്‍ (Supreme Court) എ.കെ.എം. അഷറഫിന്റെ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.