Mannarkkad Hotel Fire: മണ്ണാർക്കാട് ഹോട്ടലിൽ തീ പിടുത്തം, രണ്ട് മരണം, സംഭവം പുലർച്ചെ മൂന്ന് മണിയോടെ
മരിച്ചത് ഒരു സ്ത്രീയും പുരുഷനുമാണ്
പാലക്കാട്: മണ്ണാർക്കാട് ഹോട്ടലിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു. നെല്ലിപ്പുഴ ഹിൽവ്യൂ ഹോട്ടലിലാണ് തീ പടർന്നത്. താഴത്തെ നിലയിലെ ഹോട്ടലിൽ നിന്നും തീ പടരുകയായിരുന്നു.
മലപ്പുറം തലക്കടത്തൂര്‍ സ്വദേശി പറമ്ബത്ത് മുഹമ്മദ് ബഷീര്‍, പട്ടാമ്ബി സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്. പാലക്കാട് സ്വദേശി അക്‌ബര്‍ അലി, മണ്ണാര്‍കാട് സ്വദേശി റിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.
പുഷ്പലതയും ബഷീറും മുകളിലത്തെ നിലയിൽ കുടുങ്ങി പോയതാണ് ഏറ്റവും പ്രയാസകരമായത്. ഹോട്ടൽ ഹില്‍വ്യൂ ടവറിന് താഴയുള്ള നിലയിലെ മസാനി റസ്റ്റോറന്റില്‍ നിന്നാണ് തീ കത്തിപ്പടർന്നത്. തീ പടര്‍ന്നതോടെ മുകള്‍ നിലയില്‍ ഉറങ്ങിക്കിടന്നിരുന്ന എല്ലാവരേയും പുറത്തിറക്കി എന്നാണ് കരുതിയിരുന്നത്. എന്നാല്‍ തീ അണച്ചതിന് ശേഷം തിരിച്ചില്‍ നടത്തിയപ്പോഴാണ് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്താൻ വൈകിയെന്ന് നഗരസഭാ ചെയര്‍മാനും ഹോട്ടലിന്റെ ഉടമകളിലൊരാളുമായ ഫായിദ ബഷീര്‍ ആരോപിച്ചു.എന്നാൽ സംഭവം നടന്ന് തൊട്ട് പിന്നാലെയെത്തിയെന്ന് ഫയർഫോഴ്സ് സ്റ്റേേഷൻ അറിയിച്ചിട്ടുണ്ട്. പുലർച്ചെയായിരുന്നതിനാൽ തന്നെ അപകടത്തിൻറെ ആഘാതം കൂടി.
മരിച്ചവർ ഉറക്കത്തിലായിരുന്നതായാണ് സൂചന. ഇന്നലെയാണ് പാലക്കാട് പുതുനഗരത്ത് പ്ലാസ്റ്റിക് സംഭരണ ശാലക്ക് തീ പിടിച്ചത്. പൂർണമായും കെട്ടിടം കത്തിയിരുന്നു. മണ്ണാർക്കാട്ടെ അപകട കാരണം ഷോർട്ട് സർക്യൂട്ട് ആകാമെന്നാണ് പ്രാഥമിക സൂചന. ഹോട്ടലിൽ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നോ എന്നും പരിശോധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...