Nipah Updates: സംസ്ഥാനത്തിന് ആശ്വാസം, മരിച്ച കുട്ടിയുമായി അടുത്ത ഇടപഴകിയവരുടെ നിപ്പ പരിശോധന ഫലം നെഗറ്റീവ്

ആശുപത്രിയിലുള്ള  എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Sep 7, 2021, 08:28 AM IST
  • കുട്ടിയുടെ അമ്മയടക്കം ഇവരിൽ ഉൾപ്പെടുന്നുണ്ട്
Nipah Updates: സംസ്ഥാനത്തിന് ആശ്വാസം, മരിച്ച കുട്ടിയുമായി അടുത്ത ഇടപഴകിയവരുടെ നിപ്പ പരിശോധന ഫലം നെഗറ്റീവ്

കോഴിക്കോട്: നിപ്പ ബാധിച്ച് മരിച്ച കുട്ടിയുമായി അടുത്തിടപഴകിയിരുന്ന എട്ട് പേരുടെ പരിശോധന ഫലവും നെഗറ്റീവ്. ആശുപത്രിയിലുള്ള  എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കൾ അടക്കം ഇതിലുണ്ടെന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം.

നിലവിൽ 48 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിലുള്ളത്. ഇവരെല്ലാം ഹൈറിസ്ക് കോൺടാക്ടിൽ വരുന്നവരാണ്. വയനാട്,എറണാകുളം,മലപ്പുറം,കണ്ണൂർ,പാലക്കാട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണ് ബാക്കിയുള്ളവർ ഇവരുടെ എല്ലാം പരിശോധനാ ഫലങ്ങൾ ഇന്ന് വരും.

രണ്ടാമത്തെ തവണയാണ് നിപ്പ കോഴിക്കോട്ട് റിപ്പോർട്ട് ചെയ്യുന്നത്. ഇത് സർക്കാർ കാര്യമായി ഇടപെടും. നിലവിലെ പരിശോധനാ ഫലങ്ങൾ ആശ്വാസകരമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിലും പരിശോധന ഇന്ന് പുലർച്ചെ ആരംഭിച്ചു.

വീടുകൾ തോറും കയറിയുള്ള സർവ്വേകൾ ഇന്ന് മുതൽ ആരംഭിക്കും. മൃഗസംരക്ഷണ വകുപ്പിൻറെ റീജിയണൽ ലാബിൽ നിന്നും വിദഗ്ധരും എത്തുന്നുണ്ട്. രോഗം പടരാനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News