കണ്ണൂർ: പാനൂരിൽ മുസ്ലിം ലീ​ഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിൽ അന്വേഷണ സംഘത്തെ മാറ്റി. ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്നും അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്വേഷണ ഉദ്യോ​ഗസ്ഥനായ ഡിവൈഎസ്പി കെ ഇസ്മയിൽ സിപിഎം (CPM) അനുഭാവമുള്ള ആളാണെന്ന് ആരോപിച്ച് യുഡിഎഫ് (UDF) പ്രക്ഷോഭം തുടരുന്നതിനിടെയാണ് അന്വേഷണ സംഘത്തെ മാറ്റിയത്. കേസിൽ ഇന്നലെയും ഇന്നുമായി മൂന്ന് പ്രതികൾ കൂടി പിടിയിലായി.


ALSO READ: സി.പി.എം പ്രതിയാകുന്ന ഏത് കേസ് എടുത്താലും അതിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്യും


പാനൂരിൽ നിന്നാണ് അനീഷ് ഒതയോത്ത് എന്നയാൾ പിടിയിലായത്. ആദ്യ പ്രതിപ്പട്ടികയിൽ പേരില്ലാത്ത ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. രാവിലെ പിടിയിലായ നാലാം  പ്രതി ശ്രീരാ​ഗും ഏഴാം പ്രതി അശ്വന്തും സിപിഎം പ്രവർത്തകരാണ്. പ്രതിപ്പട്ടികയിലുള്ള മൂന്ന് പേർ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ്.


ALSO READ: Panoor Mansoor Murder : ഒരാൾ കൂടി അറസ്റ്റിൽ, കേസിൽ നേരിട്ട് പങ്കുള്ളയാളാണെന്ന് സംശയം


എട്ടാംപ്രതി ശശി കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറി, പത്താം പ്രതി ജാബിർ സിപിഎം പെരിങ്ങളം ലോക്കൽ കമ്മിറ്റിയം​ഗം, അഞ്ചാം പ്രതി സുഹൈൽ ഡിവൈഎഫ്ഐ പാനൂർ മേഖല ട്രഷറർ എന്നിവരാണ്. ഇവരടക്കമുള്ള എല്ലാ പ്രതികളും ഒളിവിലാണ്. ഇന്നലെ ആത്മഹത്യ ചെയ്ത രണ്ടാം പ്രതി രതീഷ് കൂലോത്തിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം നടത്താനായി ആശുപത്രിയിലേക്ക് മാറ്റി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.