കണ്ണൂര്‍ : പാനൂരിൽ മുസ്ലീം ലീഗ് (Muslim League) പ്രവർത്തകൻ മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കാളിത്തമുള്ള ഒദയോത്ത് അനീഷാണ് കേസിൽ അറസ്റ്റിലായത്. കേസിൽ അനീഷിന് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിൻറെ കണ്ടെത്തൽ.
അനീഷ് ഒളിവിലായിരുന്നു. തലശ്ശേരി പോലീസാണ് (Kerala Police) രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസിൽ കാര്യമായ പുരോഗതികൾ ഒന്നുമില്ലെന്നും പോലീസ് അന്വേഷണം കാര്യക്ഷമല്ലെന്നും അടക്കം ആരോപണം ഉയര്‍ന്നിരുന്നു.
ALSO READ: പാനൂർ മൻസൂർ വധക്കേസിലെ പ്രതി മരിച്ച നിലയിൽ
കേസിൽ ആദ്യം അനീഷ് പ്രതിപ്പട്ടികയിലുണ്ടായിരുന്നില്ല. പിന്നീടാണ് പ്രതി ചേര്‍ത്തത്. ഇപ്പോൾ പ്രതിപ്പട്ടികയിലുള്ള മിക്കവരും പ്രമുഖ സിപിഎം നേതാക്കളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമാണ്. എട്ടാം പ്രതി ശശി സി.പി.എം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താം പ്രതി ജാബിര്‍ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവും, അഞ്ചാം പ്രതി സുഹൈല്‍ ഡിവൈഎഫ്‌ഐ പാനൂര്‍ മേഖല ട്രഷററുമാണ്.
കേസിൽ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ഇന്നലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രതീഷിന്റെ മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.അതേസമയം കൊല്ലപ്പെട്ട മൻസൂറിൻറെ വീട് കോൺഗ്രസ്സ് നേതാക്കൾ സന്ദർശിച്ചു. രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി,കെ.സുധാകരൻ എന്നിവരാണ് സന്ദർശനത്തിന് എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...