ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് എൻ.ഐ.എ. അന്വേഷിക്കുന്ന സ്വർണക്കടത്ത് കേസിൽ പല വമ്പന്മാരേയും ചോദ്യം ചെയ്യുവാൻ കഴിയുമെന്ന് കേരള കോൺഗ്രസ് ചെയർമാനും എൻഡിഎ ദേശീയ സമിതി അംഗവുമായ മുൻ കേന്ദ്രമന്ത്രി പി സി തോമസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ, പല വമ്പൻമാരുടേയും  ഓഫീസുകൾ  ഉൾപ്പെടെ പല സ്ഥാപനങ്ങളും പരിശോധിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.  


'സ്വപ്ന' എന്ന വിവാദനായിക എവിടെയോ ഇരുന്നു കൊണ്ട് ശബ്ദരേഖ ഇറക്കിയത് ആർക്കു വേണ്ടിയാണ് എന്നത് വ്യക്തം. അങ്ങനെയുള്ള ഗുണഭോക്താക്കൾ  കുടുങ്ങും. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന രീതിയിൽ നടത്തിയ കള്ളക്കടത്തിന്റെ 'മുതൽ' ഒക്കെ എങ്ങോട്ടാണു പോയത് എന്ന് വ്യക്തമായി തെളിവ് വരും. 


സ്വര്‍ണക്കടത്ത് കേസ്: പ്രതിഷേധങ്ങളെ അടിച്ചൊതുക്കാന്‍ നോക്കുന്നത് മടിയില്‍ കനമുള്ളതുകൊണ്ട്...


ഭീകരന്മാരെ സഹിക്കുവാൻ ഉൾപ്പെടെയുള്ള നീക്കങ്ങളാവാം ഇവ.  ഇതിനായി നടത്തിയ ഗൂഢാലോചന മുഴുവൻ പുറത്തു വരും.


അതിനുമുമ്പ് ചിലരൊക്കെ അവർ വഹിക്കുന്ന ചില ഉന്നത സ്ഥാനങ്ങൾ രാജിവച്ചു മാറിയാൽ അവരുടെ പാർട്ടിക്കും കേരളത്തിനും അത് അപമാനത്തിൽ നിന്ന് അൽപമെങ്കിലും രക്ഷപ്പെടാൻ കാരണമാകും. അതുകൊണ്ട് അങ്ങനെയുള്ള മഹാന്മാർ അടിയന്തരമായി അതെക്കുറിച്ച് ചിന്തിക്കണമെന്ന് തോമസ് ആവശ്യപ്പെട്ടു.


ഒരുപാട് സ്ഥലങ്ങളിലും ഇടപാടുകളിലും ഒരുമിച്ചുണ്ടായിരുന്ന 'സ്വപ്ന' എന്ന 'നായികയെ' അറിയാൻ പോലും വയ്യ എന്ന് പറഞ്ഞ മുഖ്യമന്ത്രിയും, 'ഡിപ്ലോമാറ്റ് ' ആണെന്ന ധാരണയിൽ വലിയ സ്നേഹം കാണിച്ച  മറ്റു ചില നേതാക്കളും ശ്രദ്ധിക്കണം. അവർ ചുവടുമാറ്റി ജനങ്ങളോടുള്ള കാര്യം പറയുന്നതായിരിക്കും ഭേദം ....തോമസ് പറഞ്ഞു.