സ്വര്‍ണക്കടത്ത് കേസ്: പ്രതിഷേധങ്ങളെ അടിച്ചൊതുക്കാന്‍ നോക്കുന്നത് മടിയില്‍ കനമുള്ളതുകൊണ്ട്...

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നു  സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ- പ്രക്ഷോഭങ്ങളെ പോലിസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയുടെ മടിയില്‍ കനമുള്ളതുകൊണ്ടാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍.

Last Updated : Jul 11, 2020, 07:26 AM IST
  • സ്വപ്നാ സുരേഷ് (Swapna Suresh) പോയിട്ടുള്ള ഓഫിസുകളുടെയും ഹോട്ടലുകളുടെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ കാണാനില്ലെന്നും ഉള്ളവ നല്‍കാനാകില്ലെന്നുമുള്ള പോലീസിന്‍റ നിലപാട് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്.
സ്വര്‍ണക്കടത്ത് കേസ്: പ്രതിഷേധങ്ങളെ അടിച്ചൊതുക്കാന്‍ നോക്കുന്നത് മടിയില്‍ കനമുള്ളതുകൊണ്ട്...

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നു  സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ- പ്രക്ഷോഭങ്ങളെ പോലിസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയുടെ മടിയില്‍ കനമുള്ളതുകൊണ്ടാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍.

മുഖ്യമന്ത്രി പിണറായി വിജയനെ(Pinarayi Vijayan)തിരെ യുവജന സംഘടനകള്‍ വിവിധ ജില്ലകളില്‍ നടത്തിയ സമരങ്ങള്‍ക്കു നേരെ പോലിസ് മുള്ളാണി തറച്ച ലാത്തിയും ഗ്രനേഡും ജലപീരങ്കികളും ഉപയോഗിച്ച് നടത്തിയ നരനായാട്ട് കാടത്തമാണ്.

സ്വപ്നയുടെ ബിരുദം വ്യാജം; ഞങ്ങളുടെ വിദ്യാര്‍ത്ഥിനിയല്ല, ബികോമില്ല -സര്‍വകലാശാല

ജനാധിപത്യത്തില്‍ ഭരണാധികാരികളുടെ അഴിമതിക്കും നയ വൈകല്യങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുവാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്.  അത്തരം പ്രതിഷേധങ്ങള്‍ക്ക് മുന്‍‌കൂര്‍ അനുവാദം വാങ്ങണമെന്ന് പറയുന്നത് പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നതിനു തുല്യമാണ്. 

സര്‍ക്കാരിലെ ഉന്നതന്മാരെയും പോലീസിലെ മേധാവികളെയും സംരക്ഷിക്കുവാന്‍ താഴേത്തട്ടിലെ പോലീസുകാര്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് നിയമത്തിന്‍റെ  മുന്നില്‍ മറുപടി പറയേണ്ടി വരും. കോവിഡി(COVID-19)ന്‍റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തി പ്രതിഷേധ സ്വരങ്ങളുടെ വായടപ്പിക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

'കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തി' -സ്വപ്നയ്ക്കെതിരെ സഹോദരന്‍

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുകയോ കേസന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരോട് സഹകരിക്കുകയോ ചെയ്യാത്ത സംസ്ഥാന പോലിസ്, ഉന്നതരുടെ ആജ്ഞാനുവര്‍ത്തികളായി തെളിവുകള്‍ നശിപ്പിക്കുകയാണ്. 

സ്വപ്നാ സുരേഷ് (Swapna Suresh) പോയിട്ടുള്ള ആഫിസുകളുടെയും ഹോട്ടലുകളുടെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ കാണാനില്ലെന്നും ഉള്ളവ നല്‍കാനാകില്ലെന്നുമുള്ള പോലീസിന്‍റ    നിലപാട് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിന്‍റെ  ഭാഗമാണ്. 

ഉമ്മൻ ചാണ്ടിയെയും, മാണിയേയും വേട്ടയാടിയതിന്‍റെ മുതലും, പലിശയും ചേർത്ത് പിണറായിക്ക് കിട്ടുന്നു

ഒളിച്ചിരിക്കുന്ന പ്രതിയെ കണ്ടുപിടിക്കാനും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ള ഉന്നതരായവരെ കണ്ടെത്തുവാനും ശ്രമിക്കാത്ത പോലീസ്, പ്രതിഷേധിക്കുന്നവരെ കാടന്‍ മുറകളുപയോഗിച്ച് നേരിടുന്നതിന് സര്‍ക്കാര്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നും ദേവരാജന്‍ (G Devarajan) അഭിപ്രായപ്പെട്ടു.

Trending News