ഇടുക്കി: ഒളിവില്‍ കഴിഞ്ഞിരുന്ന കഞ്ചാവ് കേസ് പ്രതിയെ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. ഒരു കിലോയിലധികം കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി. കോതമംഗലം കോട്ടപ്പടി സ്വദേശി ബൈജുവാണ് പിടിയിലായത്. അടിമാലി മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരു കിലോ 300 ഗ്രാം കഞ്ചാവുമായി കോതമംഗലം കോട്ടപ്പടി സ്വദേശി ബൈജു പിടിയിലായത്. ബൈജുവും മച്ചിപ്ലാവ് സ്വദേശിയായ ജെറിനും ചേര്‍ന്ന് വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവാണ് കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.


ALSO READ: ദഹിക്കാത്ത തരത്തിലുള്ള ടേപ്പില്‍ പൊതിഞ്ഞ് ലഹരിമരുന്ന് വിഴുങ്ങി ദമ്പതികൾ; കൊച്ചിയിൽ 30 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി ഡിആര്‍ഐ


പിടിയിലായ ബൈജു അടിമാലി നര്‍ക്കോട്ടിക് സ്‌ക്വാഡ്, അടിമാലി എക്‌സൈസ് റേഞ്ച് ഓഫീസ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കഞ്ചാവ് കേസുകളിലെ പ്രതിയാണ്. അടിമാലി എക്‌സൈസ് റേഞ്ച് ഓഫീസിലെ കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. അടിമാലി മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്നതില്‍ പ്രധാനികളാണ് ബൈജുവും ജെറിനുമെന്നാണ് വിവരം.


ഒളിവിൽ കഴിയുന്ന ജെറിനുവേണ്ടി അന്വേഷണം ഈര്‍ജ്ജിതമാക്കി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ രാജേന്ദ്രന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ദിലീപ് എന്‍കെ, പ്രിവന്റീവ് ഓഫീസര്‍ ബിജു മാത്യു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് കെഎം, അബ്ദുള്‍ ലത്തീഫ് സിഎം, യദുവംശരാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.