ഇത് ഇനി പുതിയ സാധാരണ സംഭവമായി മാറുമോ? വൈറൽ പരസ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് Shashi Tharoor ചോദിക്കുന്നു
Matrimonial Ad ആണ് ഇപ്പോൾ ട്വിറ്ററിൽ ചർച്ച വിഷയം. വാക്സിനേഷന്റെ കാലമായതിനാൽ അത് വിവാഹ ആലോചയ്ക്കുള്ള ഒരു ഡിമാൻഡും കൂടിയായിരിക്കുകയാണ്. ഈ ഡിമാൻഡാണ് ശശി തരൂർ (Shashi Tharoor) ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കെവെച്ച് ചോദിച്ചിരിക്കുന്നത്.
Thiruvananthapuram : കഴിഞ്ഞ ദിവസങ്ങളിലായി വാട്സാപ്പിലും സമൂഹമാധ്യമങ്ങളിലും വൈറലായി കൊണ്ടിരിക്കുന്ന ഒരു മാട്രി മോണിയൽ പരസ്യമാണ് (Matrimonial Ad) ഇപ്പോൾ ട്വിറ്ററിൽ ചർച്ച വിഷയം. വാക്സിനേഷന്റെ കാലമായതിനാൽ അത് വിവാഹ ആലോചയ്ക്കുള്ള ഒരു ഡിമാൻഡും കൂടിയായിരിക്കുകയാണ്. ഈ ഡിമാൻഡാണ് ശശി തരൂർ (Shashi Tharoor) ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കെവെച്ച് ചോദിച്ചിരിക്കുന്നത്.
24കാരിയായ റോമൻ കത്തോലിക്ക വിശ്വാസിയായ യുവതി എം എസ് സി മാത്ത്സ് ഉദ്യോഗസ്ഥ കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകിരിച്ചു. റോമൻ കത്തോലിക്ക വിശ്വാസികളിൽ നിന്ന് വിവാഹ ആലോചന ക്ഷെണിക്കുന്നു. യുവാവിന് പ്രായം 28-30 വരെ, സ്വന്തമായി വരുമാനം ഉണ്ടാകണം. ക്ഷമ ശീലൻ, നർമ്മങ്ങൾ സംസാരിക്കാൻ അറിയാവുന്നയാൾ. പുസ്തകങ്ങൾ വായിക്കണം കൂടാതെ രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചതുമായിരിക്കണമെന്നാണ് മാട്രിമോണിയൽ പരസ്യത്തിൽ പറയുന്നത്.
ഈ പരസ്യമാണ് ശശി തരൂർ എംപി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കവെച്ചിരിക്കുന്നത്. ഇനി ഇതൊരു സ്വഭാവിക സംഭവമായി മാറുമോ എന്നാണ് തരൂർ ചോദിക്കുന്നത്. വാക്സിൻ സ്വീകരിച്ച പെൺക്കുട്ടി വാക്സൻ സ്വീകരികച്ച യുവാവിനെ അന്വേഷിക്കുന്നു. എന്നാൽ എത് വാക്സിനാണ് ഒരു പരിഗണനയായി മാറി. ഇനി ഇത് ഒരു സാധാരണ സംഭവമായി മാറുമോ എന്നാണ് തരൂർ തന്റെ ട്വിറ്ററിൽ ചോദിച്ചിരിക്കുന്നത്.
ALSO READ : Covid Vaccine : 44 കോടി കോവിഡ് വാക്‌സിൻ ഡോസുകൾക്ക് കൂടി ഓർഡർ നൽകിയെന്ന് കേന്ദ്ര സർക്കാർ
നിലവിൽ ഇന്ത്യയിൽ മൂന്ന് വാക്സിനുകൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ തദ്ദേശമായി വികസിപ്പിച്ച കോവാക്സിനും, ആസ്ട്രസെനിക്ക വാക്സിൻ കൊവിഷീൽഡും റഷ്യൻ നിർമിത വാക്സിൻ സ്പുട്ണിക്കമാണ്. ഇതിൽ വിദേശത്ത് മിക്ക രാജ്യങ്ങളിലും അടിയന്തര അനുമതി ലഭിച്ചിട്ടുള്ളത് കൊവിഷീൽഡിന് മാത്രമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...