CBSE Board 12th Exam 2021: പ്ലസ് ടു ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് Shashi Tharoor പ്രധാന മന്ത്രിക്ക് കത്തയച്ചു

Covid 19 രോഗബാധ തുടരുന്ന സാഹചര്യത്തിലാണ് Plus Two Board Exam മാറ്റി വെക്കണമെന്ന് ശശി തരൂർ എംപി ആവശ്യപ്പെട്ടിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 29, 2021, 12:06 PM IST
  • Covid 19 രോഗബാധ തുടരുന്ന സാഹചര്യത്തിലാണ് Plus Two Board Exam മാറ്റി വെക്കണമെന്ന് ശശി തരൂർ എംപി ആവശ്യപ്പെട്ടിരിക്കുന്നത്.
  • രോഗം വന്ന് ഭേദമായ പലരിലും ഇപ്പോഴും മന്ദതയും മറ്റ് പ്രശ്‍നങ്ങളും കണ്ട് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
  • രാജ്യത്തിൽ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയങ്ങളിലൂടെയാണ് നമ്മൾ കടന്ന് പോകുന്നതെന്നും ഇത് കുട്ടികൾക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
  • രാജ്യത്തെമ്പാടുമുള്ള കുട്ടികളും പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് രംഗത്തെത്തിയിരുന്നു.
CBSE Board 12th Exam 2021:  പ്ലസ് ടു ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് Shashi Tharoor പ്രധാന മന്ത്രിക്ക്  കത്തയച്ചു

New Delhi: പ്ലസ് ടു ബോർഡ് (CBSE Plus Two Board Exam)പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോവിഡ് രോഗബാധ തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റി വെക്കണമെന്ന് ശശി തരൂർ എംപി ആവശ്യപ്പെട്ടിരിക്കുന്നത്. രോഗം വന്ന് ഭേദമായ പലരിലും ഇപ്പോഴും മന്ദതയും മറ്റ് പ്രശ്‍നങ്ങളും കണ്ട് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിൽ (India) ചരിത്രത്തിലെ തന്നെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയങ്ങളിലൂടെയാണ് നമ്മൾ കടന്ന് പോകുന്നതെന്നും ഇത് കുട്ടികൾക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെമ്പാടുമുള്ള കുട്ടികളും പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് രംഗത്തെത്തിയിരുന്നു. അതിനെ തുടർന്നാണ് ഇപ്പോൾ ശശി തരൂർ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

ALSO READ: India Covid Update: രോഗമുക്തി നിരക്ക് ഏറ്റവും ഉയർന്ന തോതിൽ,രാജ്യത്തിന് ആശ്വാസമാകുന്ന കോവിഡ് കണക്കുകൾ

പരീക്ഷകൾ കൂടാതെ കുട്ടികളുടെ മാർക്ക് രേഖപ്പെടുത്താൻ മറ്റ് മാർഗങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ (CBSE Plus Two Exam) റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജ്ജി മെയ് 31 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച്ച അറിയിച്ചു. കോവിഡ് 19 രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്ലസ്‌ ടു പരീക്ഷകൾ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹർജ്ജി സമർപ്പിച്ചത്.

ALSO READ: Lakshadweep Issue: കേന്ദ്രമന്ത്രിമാര്‍ക്ക് മൂന്ന് കുട്ടികള്‍ ആവാമെങ്കില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങള്‍ അയോഗ്യരാക്കുന്നതെങ്ങ

ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ ചേർന്ന ബെഞ്ചാണ് ഹർജ്ജി പരിഗണിക്കുന്നത്. മമത ശർമയാണ് പ്ലസ് ടു പരീക്ഷകൾ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജ്ജി നൽകിയത്. അത് കൂടാതെ ഹർജ്ജിയുടെ പകർപ്പ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷന്റെ  (CBSE) കൗൺസിലിന് സമർപ്പികണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

ALSO READ: CBSE Board 12th Exam 2021: പ്ലസ് ടു പരീക്ഷകൾ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജ്ജി സുപ്രീം കോടതി മെയ് 31 ന് പരിഗണിക്കും

ഇതിന് മുമ്പ് കോവിഡ് 19 (Covid 19) രോഗബാധയുടെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പ്ലസ് ടു പരീക്ഷ നടത്തുന്നതിനെ സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന് നിര്‍ണ്ണായക ഉന്നതതല യോഗം തീരുമാനകാതെ പിരിഞ്ഞു. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം മെയ്‌ 25 ന് ശേഷം ഉണ്ടാകുമെന്നായിരുന്നു സൂചന. എന്നാൽ  ഡേറ്റുകൾ  പ്രഖ്യാപിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News