Kerala Assembly Election 2021:സ്ലോ മോഷനിൽ ജീപ്പിൽ നിന്നിറങ്ങി എം.ബി രാജേഷിൻറെ പ്രചാരണ വീഡിയോ, വൈറൽ
രജനീകാന്തിൻറെ കാലാ സിനിമയുടെ ബി.ജി.എമ്മുമായാണ് വീഡിയോ. ജീപ്പോടിച്ച് വരുന്ന എം.ബി രാജേഷാണ് ദൃശ്യങ്ങളിൽ
നിയമസഭയിൽ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃത്താല. വി.ടി ബൽറാമും, എം.ബി രാജേഷുമാണ് (MB Rajesh) നേർക്കുനേർ തൃത്താലയിൽ വരുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ എം.ബി രാജേഷിൻറെ പ്രചാരണവും ശക്തമായി തുടരുകയാണ്. ഇത്തവണ എം.ബി രാജേഷിൻറെ പ്രചാരണ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. രജനീകാന്തിൻറെ കാലാ സിനിമയുടെ ബി.ജി.എമ്മുമായാണ് വീഡിയോ. ജീപ്പോടിച്ച് വരുന്ന എം.ബി രാജേഷാണ് ദൃശ്യങ്ങളിൽ. ജീപ്പിൽ നിന്നും സ്ലോ മോഷനിൽ ചാടി ഇറങ്ങി. കുട നിവർത്തി നടക്കുന്ന രാജേഷിനെ വീഡിയോ ഇരു കയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചത്.
സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് ഒരു സ്ഥാനാർഥിയുടെ വീഡിയോ എത്തുന്നത്. മികച്ച പാർലമെൻറേറിയൻ ഇനി തൃത്താലക്ക് സ്വന്തം എന്നാണ് വിഡീയോയ്ക്ക് ഒപ്പമുള്ള വാചകങ്ങൾ. ഉറപ്പാണ് എല്‍ഡിഎഫ് എന്ന എല്‍ഡിഎഫിന്റെ പ്രചാരണ വാക്കും ഒപ്പമുണ്ട്. സംസ്ഥാനത്തെ തന്നെ ഏറ്റവു ശക്തമായ പോരാട്ടങ്ങളിലൊന്നായിരിക്കും തൃത്താലയിലെ എന്നാണ് വിലയിരുത്തൽ. നിലവിലെ തൃത്താല എം.എൽ.എ വി.ടി ബൽറാമിനെ തളക്കുക എന്നതാണ് സി.പി.എമ്മിൻറെ (cpm) ലക്ഷ്യങ്ങളിലൊന്ന്.
2009-ലെ തെരഞ്ഞെടുപ്പിൽ 1820 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചാണ് ലോകസഭയിലെത്തുന്നത്. പിന്നീട് 2014-ൽ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ നിന്നും 412897 വോട്ട് നേടി ലോക്സഭയിലേക്കെത്തിയെങ്കിലും 2019-ൽ യു.ഡി.എഫിൻറെ (udf) വി.കെ ശ്രീകണ്ഠനോട് 11637 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. രാജേഷിനെ മലന്ുഴയിലേക്ക് ആദ്യം പരിഗണിച്ചെങ്കിലും പിന്നീട് എ.പ്രഭാകരനെ അങ്ങോട്ടേക്ക് പാർട്ടി നിശ്ചയിക്കുകയായിരുന്നു.'
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക