Mbbs Seat Vaccancy| മഞ്ചേരി മെഡിക്കൽ കോളേജിൽ രണ്ട് സീറ്റുകൾ കൂടി
ഇതിലൂടെ ഈ വിഭാഗങ്ങളിൽ നൂതന ചികിത്സകൾ വരുംകാലങ്ങളിൽ ജനങ്ങൾക്ക് ലഭ്യമാകും
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ രണ്ട് എം.ഡി. ഡെർമ്മറ്റോളജി (ത്വക്ക് രോഗ വിഭാഗം) സീറ്റുകൾക്ക് കൂടി നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ ദിവസം രണ്ടു എം.എസ്. ഒഫ്ത്താൽമോളജി സീറ്റുകളും അടുത്തിടെ രണ്ട് എം.എസ്. ഇ.എൻ.ടി. സീറ്റുകളും അനുവദിച്ചിരുന്നു.
ഇതിലൂടെ ഈ വിഭാഗങ്ങളിൽ നൂതന ചികിത്സകൾ വരുംകാലങ്ങളിൽ ജനങ്ങൾക്ക് ലഭ്യമാകും. 2013ൽ ഈ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. ആരംഭിച്ചെങ്കിലും പിജി സീറ്റുകൾക്ക് ഈ വർഷമാണ് അനുമതി ലഭ്യമായത്.
മറ്റ് മെഡിക്കൽ കോളേജുകളെപ്പോലെ മഞ്ചേരി മെഡിക്കൽ കോളേജിലും ഉയർന്ന ചികിത്സ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Also Read: വെള്ളത്തിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക, ശ്രദ്ധിച്ചില്ലെങ്കില്‍ എലിപ്പനി ഏറെ അപകടം സൃഷ്ടിച്ചേക്കും
ബാർട്ടൺഹില്ലില്ലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻമാരെ നിയമിക്കുന്നു. ഐ.ടി.ഐ / ഡിപ്ലോമ ഇൻ സിവിൽ എൻജിനിയറിങ് ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ നവംബർ അഞ്ചിന് രാവിലെ 10 മണിക്ക് ബാർട്ടൺഹിൽ കോളേജിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2300484.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...