Thiruvananthapuram : വിസ്മയുടെ മരണത്തിന് (Vismaya Suicide Case) ശേഷം സംസ്ഥാനത്ത് ഉടനീളമായി സ്ത്രീധനത്തിന്റെ (Dowry) പേരിലും ഗാർഹിക പീഡനവുമായി (Domestic Violence) ബന്ധപ്പെട്ട് ഒരുപാടി പരാതികളാണ് ഉയർന്ന് വന്നു കൊണ്ടിരിക്കുന്നത്. അതിനായി മലയാളത്തിലെ പ്രമുഖ ദൃശ്യമാധ്യമ സ്ഥാപനങ്ങൾ അദാലത്ത് പോലെ പരാതി അറിയിക്കാനുള്ള ലൈവ് പ്രോഗ്രാം സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരത്തിൽ കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനലിൽ ലൈവിലൂടെ പരാതി അറിയിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിരുന്നു. പരാതി കേൾക്കുന്നത് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനായിരുന്നു. എന്നാൽ പരാതി പറയാൻ യുവതിയോട് ക്ഷുഭിതയായി ലൈവിൽ സംസാരിക്കുന്ന വിനതാ കമ്മീഷൻ ചെയർപേഴ്സണിന്റെ വാക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ രോക്ഷം ഉയർന്നിരിക്കുകയാണ്.


ഗാർഹിക പീഡനത്തിനെതിരെ ഭർത്താവിനും ഭർതൃമാതാവിനെതിരെ പരാതി അറിയിക്കാൻ വിളിച്ച് എറാണകുളം സ്വദേശിനോട് ദേഷ്യപ്പെടുന്ന എം.സി ജോസഫൈന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.


ALSO READ : Vismaya death case: ഭർത്താവ് കിരൺ കുമാറിന്റെ Bank account മരവിപ്പിച്ചു


തന്നെ ഉപദ്രവിച്ച ഭർത്താവിനും ഭർതൃമാതാവിനെതിരെ പൊലീസിൽ പരാതി നൽകാത്തതിന് എന്നാൽ അനുഭവിച്ചോ എന്നാണ് സംസ്ഥാന വനിതാ കമ്മീഷൻ പരാതിക്കാരിയോട് ദേഷ്യപ്പെട്ട് പറഞ്ഞത്. പരാതിക്കാരി എന്താണ് പറയാൻ ശ്രമിക്കുന്നതോ അല്ലങ്കിൽ നിയമത്തിൽ അവബോധരായ പരാതിക്കാരിയെ തങ്ങളുടെ അവകാശം എന്താണെന്ന് പറഞ്ഞ് മനസ്സിലാക്കാൻ നൽകാൻ കമ്മീഷൻ ചെയർപേഴ്സൺ തയ്യറായതുമില്ല.


കല്യാണ സമയത്ത് കൊടുത്ത സ്ത്രീധനം തിരിച്ച് ലഭിക്കാൻ  നല്ല വക്കീലിന് കണ്ട് കുടുംബകോടതിയെ സമീപിക്കനാണ് ജോസഫൈൻ പരാതിക്കാരിയോട് നൽകുന്ന നിർദേശം. വേണമെങ്കിൽ വനിതാ കമ്മീഷനിൽ പരാതിപ്പെട്ടോ എന്നമാണ് കമ്മീഷൻ ചെയ്പേഴ്സണ ലൈവിനിടിൽ പറയുന്നത്.



ALSO READ : Perinthalmanna Drishya Murder Case: പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു


കമ്മീഷൻ ചെയർപേഴ്സണിന്റെ ഇത്തരത്തിലുള്ള നിലപാടിനെതിരെ #GoBackJosephine എന്ന് ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തു. വി.ടി ബലറാം, ശബരിനാഥ് തുടങ്ങിയവരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരിക്കുന്നത്.


ALSO READ : Idukki Dhanya Death Case : ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ


നേരത്തെയും എംസി ജോസഫൈനെതിരെ പരാതി ഉയർന്ന് വന്നിട്ടുണ്ട്. കിടപ്പ് രോഗിയായ വയോധികയോട് പരാതി നൽകാൻ നേരിട്ട് ഹജരാകാൻ ആവശ്യപ്പെട്ടതും, മുൻ എംഎൽഎ പി.കെ ശശിക്കെതിരെ ഉയർന്ന് ലൈംഗികാരോപണത്തിൽ സിപിഎം പാർട്ടി അന്വേഷിച്ച് നടപടിയെടുത്തോളുമെന്നാണ് എംസി ജോസഫൈൻ അന്ന് മാധ്യമങ്ങളോടായി പറഞ്ഞത്. തന്റെ പാർട്ടി ഒരു കോടതി ഒരു പൊലീസ് സ്റ്റേഷനും കൂടിയാണെന്നാണ് എംസി ജോസഫൈൻ അന്ന് പറഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക