Kattappana : ഭർതൃഗൃഹത്തിൽ ജനൽ കമ്പിയിൽ യുവതി തൂങ്ങി മരിച്ച (Death Case) സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്‌തു. ചേറ്റുകുഴി സ്വദേശിനിയായ ധന്യ എന്ന യുവതിയെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാർച്ച് 29 ന് പുലർച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.
ഇപ്പോൾ കേസിൽ മരണപ്പെട്ട പെൺകുട്ടിയുടെ ഭർത്താവ് അയ്യപ്പൻകോവിൽ മാട്ടുക്കട സ്വദേശി അമൽ ബാബുവിനെയാണ് പൊലീസ് (Police) അറസ്റ്റ് ചെയ്തിരിക്കുന്നത്. മാർച്ച് 29 ന് പുലർച്ചയാണ് ധന്യയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെത്തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.
ALSO READ: Vizhinjam Archana Suicide : അർച്ചനയുടെ മരണം ജില്ല ക്രൈം ബ്രാഞ്ച് അന്വേഷിക്കും
ഒന്നര വര്ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. അമൽ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അമൽ ജോലിക്ക് പോയതിന് ശേഷമാണ് ധന്യ തൂങ്ങി മരിച്ചത്. ഇരുവർക്കും എട്ട് മാസം മാത്രം പ്രായമായ ഒരു കുട്ടിയും ഉണ്ട്. വിവാഹം നടക്കുന്ന സമയത്ത് ധന്യ ബിരുദ വിദ്യാർഥിനി ആയിരുന്നു.
ALSO READ: മദ്യപിച്ച് നിരന്തരം മർദനം; പൊലീസിൽ പരാതി നൽകിയ ഭാര്യയെ കോടാലി കൊണ്ട് വെട്ടി ഭർത്താവ്
മരണത്തെ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ഗാർഹിക പീഡനം ആരോപിച്ച് രംഗത്തെത്തിയിരുന്നു. വിവാഹശേഷം ധന്യയെ ഭർത്താവ് അമൽ മർദിച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. കൂടാതെ ഭർതൃഗൃഹത്തിൽ തങ്ങളുടെ മകൾക്ക് വൻമാനസിക പീഡനം നേരിടേണ്ടി വന്നിരുന്നെവെന്നും ധന്യയുടെ മാതാപിതാക്കൾ പറഞ്ഞു.
ധന്യയുടെ അത്രയും പൊക്കമില്ലാതെ ജനലിൽ ധന്യ തൂങ്ങി മരിച്ചു എന്ന് പറയുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ധന്യയുടെ അച്ഛൻ ജയപ്രകാശ് മുമ്പ് തന്നെ പറഞ്ഞിരുന്നു. അറസ്റ്റിലായ അമലിനെതിരെ ആത്‍മഹത്യ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അമലിനെ പീരുമേട് കോടതി റിമാൻഡ് ചെയ്‌തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...