MC Josephine Controversy : സംസ്ഥാന വനിതാ കമ്മീഷൻ പിരിച്ചുവിടണമെന്ന് മുൻ വനിതാ കമ്മീഷൻ അംഗം ഡോ. പ്രമീളദേവി
ദുരിതം അനുഭവിക്കുന്ന പരാതിക്കാരിയോട് അത് നിങ്ങൾ അനുഭവിച്ചോളൂവെന്ന് പറഞ്ഞ കമ്മീഷൻ അധ്യക്ഷ സ്ത്രീത്വത്തെ മുഴുവൻ അപമാനിക്കുകയായിരുന്നു. ഇവർക്കെതിരെ പൊലീസ് കേസെടുക്കണെമെന്ന് പ്രമീളദേവി ആവശ്യപ്പെട്ടു.
Thiruvananthapuram : പരാതിക്കാരിയോട് അസഹിഷ്ണുതയോടെ ഇടപ്പെട്ട സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനതിരെ (MC Josephine) മുൻ വനിതാ കമ്മീഷൻ അംഗം ഡോ. പ്രമീളദേവി. സംസ്ഥാന വനിതാ കമ്മീഷൻ പിരിച്ചുവിടണമെന്നാണ് മുൻ വനിതാ കമ്മീഷൻ അംഗവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. പ്രമീളദേവി (BJP Kerala State Vice-President Dr. Premeeladevi) പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. സ്ത്രീ വിരുദ്ധമായ സമീപനവും നിലപാടുമുള്ള എം.സി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷയായി തുടരുന്നത് കേരളത്തിന് നാണക്കേടാണെന്ന് പ്രമീളദേവി പറഞ്ഞു.
ദുരിതം അനുഭവിക്കുന്ന പരാതിക്കാരിയോട് അത് നിങ്ങൾ അനുഭവിച്ചോളൂവെന്ന് പറഞ്ഞ കമ്മീഷൻ അധ്യക്ഷ സ്ത്രീത്വത്തെ മുഴുവൻ അപമാനിക്കുകയായിരുന്നു. ഇവർക്കെതിരെ പൊലീസ് കേസെടുക്കണെമെന്ന് പ്രമീളദേവി ആവശ്യപ്പെട്ടു.
നിരാലംബരായ സ്ത്രീകളാണ് കമ്മീഷൻ മുമ്പാകെ വരുന്നതെന്നിരിക്കെ അവരോട് ഇത്രയും ഹീനമായ വാക്കുകളുപയോഗിച്ചത് മാപ്പർഹിക്കാത്ത തെറ്റാണ്. വനിതാകമ്മീഷന് കൂട്ടു ഉത്തരവാദിത്വമാണെന്നതിനാൽ അംഗങ്ങൾ എല്ലാവരും രാജിവെക്കണം. രാജിവെച്ചില്ലെങ്കിൽ കമ്മീഷനെ മുഖ്യമന്ത്രി പിരിച്ചുവിടണമെന്ന് പ്രമീള ദേവി പറഞ്ഞു.
സ്ത്രീയുടെ സുരക്ഷിതത്വവും അഭിമാനകരമായ ജീവിതവും വനിതാ കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നിരിക്കെ പീഡനങ്ങളെ ന്യായീകരിക്കുകയാണ് ജോസഫൈൻ. പാർട്ടി സംവിധാനത്തിന് കീഴിലാണ് ഭരണഘടനാ സ്ഥാപനമായ വനിതാ കമ്മീഷനെന്നാണ് അവർ പറയുന്നത്.
കടത്തിൽ മുങ്ങിത്താഴുന്ന സംസ്ഥാനത്ത് ഇങ്ങനെയുള്ളവരെ തീറ്റിപ്പോറ്റണോയെന്ന് സർക്കാർ തീരുമാനിക്കണം. ജോസഫൈൻ അന്വേഷിച്ച കേസുകൾ പുനരന്വേഷണത്തിന് വിധേയമാക്കണമെന്നും പ്രമീളദേവി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ALSO READ : M C Josephine Controversy: വീണ്ടും വിവാദ പരാമർശവുമായി വനിതാ കമ്മീഷൻ അധ്യക്ഷ
ഒരു സ്വകാര്യ ചാനലിന്റെ ഫോൺണ ഇൻ പരിപാടി ഗാർഹിക പീഡന പരാതി അറിയിക്കാൻ വിളിച്ച യുവതിയോടാണ് ജോസഫൈൻ രോക്ഷത്തോടെ സംസാരിച്ചത്. ഗാർഹിക പീഡനത്തെ കുറിച്ച പരാതിപ്പെടാതിരുന്ന പരാതിക്കാരിയോട് അനുഭവിച്ചോളൂ എന്നാണ് ജോസഫൈൻ ലൈവ് പരിപാടിക്കിടെ പറഞ്ഞത്. കൂടാതെ കേസ് നല്ല വക്കീലിന് വെച്ച് വാദിക്കാനും വേണമെങ്കിൽ വനിതാ കമ്മീഷനിൽ പരാതി നൽകാമെന്ന് പരാതിക്കാരിയോട് കമ്മീഷൻ അധ്യക്ഷൻ ചാനലിൽ പരിപാടിക്കിടെ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy