കൊല്ലം: വീണ്ടും വിവാദ പരാമർശവുമായി വനിതാ കമ്മീഷൻ അധ്യക്ഷ (Kerala Women's Commission) എംസി ജോസഫൈൻ. പെൺകുട്ടികളെ വിവാഹം കഴിച്ച് അയയ്ക്കുമ്പോൾ സ്ത്രീധനം നൽകുകയാണെങ്കിൽ തന്നെ അവരുടെ പേരിൽ രജിസ്റ്റർ ചെയ്യണമെന്നാണ് എംസി ജോസഫൈന്റെ (M C Josephine) പുതിയ പരാമർശം.
പെൺകുട്ടിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. ഭർതൃവീട്ടിൽ തൂങ്ങിമരിച്ച വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ജോസഫൈന്റെ പരാമർശം. പരാതി പറയാൻ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ജോസഫൈനെതിരെ വിവിധ മേഖലകളിൽ നിന്നും വൻ പ്രതിഷേേധം ഉയരുന്ന സാഹചര്യത്തിലാണ് അടുത്ത വിവാദ പരാമർശം നടത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ (Social media) ജോസഫൈനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ജോസഫൈനെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
ജോസഫൈന്റെ പരാമർശങ്ങളിൽ സിപിഎം നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ (CPM state secretariat) ജോസഫൈന്റെ പ്രതികരണം ചർച്ചയായേക്കും. വിഷയത്തിൽ ജോസഫൈന്റെ വിശദീകരണം കേട്ട ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.
രാഷ്ട്രീയഭേദമന്യേയാണ് ജോസഫൈനെതിരെ പ്രതിഷേധം ഉയരുന്നത്. വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തണമെന്നാണ് സിപിഎം നേതാവ് പികെ ശ്രീമതി പറഞ്ഞത്. സിപിഎം പ്രവർത്തകരും ജോസഫൈന്റെ പരാമർശത്തിനെതിരെ രംഗത്ത് വരുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. എംസി ജോസഫൈനെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ വനിതാ കമ്മീഷൻ ആസ്ഥാനത്തേക്ക് കെ എസ് യു പ്രവർത്തകർ മാർച്ച് നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy