Thiruvananthapuram : സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗവും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എംസി ജോസഫൈൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം പാർട്ടി കോൺ​ഗ്രസിൽ പങ്കെടുക്കുന്നതിനിടെ ജോസഫൈൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരുന്നു. ജിസിഡിഎ ചെയർപേഴ്സൺ, വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ, അങ്കമാലി നഗരസഭാ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 


പതിമൂന്നാം കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മട്ടാഞ്ചേരി നിയമസഭാമണ്ഡലത്തിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ടു. 2017 മാർച്ച് മുതൽ 2021 ജൂൺ 25 വരെ കേരള വനിതാ കമ്മീഷൻ അധ്യക്ഷയായി പ്രവർത്തിച്ചു. ചാനൽ പരിപാടിക്കിടെ പരാതിക്കാരിയോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായത്. തുടർന്ന് സിപിഎമ്മിന്റെ നിർദേശ പ്രകാരം വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. എറണാകുളം വൈപ്പിൻ സ്വദേശിനിയാണ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.