ആലപ്പുഴ: എം‍ഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആലപ്പുഴയിലാണ് എംഡിഎംഎ പിടികൂടിയത്. ആലപ്പുഴ ന​ഗരസഭ ആറാട്ടുവഴി വാർഡിൽ ബം​ഗ്ലാവുപറമ്പിൽ അൻഷാദ് (34) ആണ് പിടിയിലായത്. നോർത്ത് പോലീസ് സംഘവും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നായ എം‍ഡിഎംഎ പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നോർത്ത് പോലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, എസ്ഐ സെബാസ്റ്റ്യൻ പി ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 2.98 ​ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ലോക്സഭാ തെര‍ഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വരുംദിവസങ്ങളിലും ലഹരി മരുന്ന് പരിശോധന കർശനമായി തുടരുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു.


ALSO READ: വയനാട് മീനങ്ങാടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ


​ഗ്രേഡ് എസ്ഐ സാനു, എഎസ്ഐ സുമേഷ്, സീനിയർ സിപിഒമാരായ റോബിൻസൺ, അനിൽകുമാർ, സിപിഒമാരായ വിനു, മഹേഷ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അം​ഗങ്ങളായ വിഷ്ണു, അ​ഗസ്റ്റിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി കർശന പരിശോധന തുടരുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.