പാലക്കാട്: തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍ രംഗത്ത്. അദ്ദേഹം തന്റെ ഉറപ്പ് പാലിച്ചത് കഴിഞ്ഞ ദിവസം മധുവീരന്‍ കോളനിയില്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കിക്കൊണ്ടാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നഗരസഭ മൂന്നാം വാര്‍ഡിലെ മധുവീരന്‍ കോളനിയില്‍ എത്തിയപ്പോള്‍ അവിടത്തെ നിരവധി കുടുംബങ്ങള്‍ ശ്രീധരന് മുന്നില്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.  


Also Read: Pinarayi 2.0: സത്യപ്രതിജ്ഞയ്ക്ക് 500 പേരെ പങ്കെടുപ്പിക്കുന്നതിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും 


 


തങ്ങളുടെ വീടുകളില്‍ വൈദ്യുതി ലഭ്യമാക്കിത്തരണമെന്നും  കുടിശിക തീര്‍ക്കാന്‍ സഹായിക്കണമെന്നും കോളനിവാസികള്‍ ആവശ്യപ്പെട്ടിരുന്നു.  അപ്പോൾ താൻ തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ഈ സഹായം ചെയ്തു തന്നിരിക്കും എന്ന് അദ്ദേഹം വാക്ക് കൊടുത്തിരുന്നു.  ആ വാക്കാണ് മെട്രോമാൻ ഇന്നലെ പാലിച്ചത്.   


കോളനിയിലെ ഒന്‍പത് കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാനുള്ള തുകയും, ബാക്കിയുള്ളവരുടെ വൈദ്യുതി കുടിശിക തീര്‍ക്കാനുള്ള തുകയും ചേർത്ത്  81,525 രൂപയുടെ ചെക്കാണ് ഇ ശ്രീധരന്‍ കെഎസ്ഇബി കല്‍പ്പാത്തി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ പേരില്‍ അയച്ചു കൊടുത്തത്.  


Also Read:  ഇന്ന് ആയില്യം; നാഗങ്ങളെ ആരാധിക്കുന്നത് ഉത്തമം  


ഇതിനെ തുടര്‍ന്ന് വൈദ്യുതി കണക്ഷന്റെ സമ്മതപത്രം നഗരസഭ ഉപാധ്യക്ഷന്‍ ഇ കൃഷ്ണദാസ് വാര്‍ഡ് കൗണ്‍സിലര്‍ വി നടേശന് കൈമാറി. ഇതോടെ തങ്ങളുടെ വീട്ടിൽ വൈദ്യുതി എന്ന സ്വപ്‌നം നിരവധി കുടുംബങ്ങള്‍ക്ക് ഇനി സാധ്യമാകും. 


ഒരുപക്ഷേ തിരഞ്ഞെടുപ്പിൽ ഇ ശ്രീധരൻ വിജയയിച്ചിരുന്നുവെങ്കിൽ പാലക്കാടിന്റെ മുഖഛായ തന്നെ അദ്ദേഹം മറ്റുമായിരുന്നുവെന്നത് സംശയമില്ലാത്ത കാര്യമാണ്.