കോട്ടയം: എം.ജി സർവ്വകലാശാലയിലെ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘർഷത്തിൽ  എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സംഘർഷവുമായി ബന്ധപ്പെട്ട്  എ.ഐ.എസ്.എഫ് നടത്തുന്നത് വ്യാജ പ്രചാരണമാണെന്നാണ് സച്ചിൻ ദേവ് എം.എൽ.എ ആരോപിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഷ്ട്രീയ സ്വാധീനം കൂട്ടാൻ നിലവാരം കുറഞ്ഞ സമീപനമാണ് എ.ഐ.എസ്.എഫ് സ്വീകരിക്കുന്നതെന്നാണ് സച്ചിൻദേവ് എം.എൽ.എ ആരോപിക്കുന്നത്. കേസിൽ എ.ഐ.എസ്.എഫ് ആരോപിക്കുന്ന അരുൺ അടക്കമുള്ള നേതാക്കൾ സംഘർഷ സ്ഥലത്ത് ഇല്ലായിരുന്നെന്നും സച്ചിൻദേവ് പറയുന്നു.


Also Read: SFI-AISF: എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ കോട്ടയം ഡിവൈഎസ്പിക്ക് അന്വേഷണചുമതല


അന്വേഷണത്തിനോട് എസ്.എഫ്.ഐ സഹകരിക്കില്ലെന്ന ആരോപണം കള്ളമാണെന്നും സച്ചിൻദേവ് പറയുന്നു. രണ്ട് ദിവസം മുൻപാണ് എംജി സർവകലാശാലയിൽ (MG University) എഐഎസ്എഫ് - എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. 


Also Read: SFI-AISF: ജാതിപ്പേര് വിളിച്ച് അധിക്ഷേപം, ബലാത്സം​ഗ ഭീഷണി; എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി നൽകി എഐഎസ്എഫ് വനിതാ നേതാവ്


യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിലാണ് സംഘർഷമുണ്ടായത്. എസ്.എഫ്.ഐക്കെതിരെ എ.ഐ.എസ്.എഫ് സ്ഥാനാർഥിയെ നിർത്തിയതിനെ തുടർന്നാണ് സംഘർഷങ്ങളുടെ തുടക്കം. സംഭവത്തിന് പിന്നാലെ എ.ഐ.എസ്.എഫ് പ്രവർത്തകരും അക്രമത്തിനിരയായ പെൺകുട്ടിയും പോലീസിൽ പരാതി നൽകിയിരുന്നു. കേസിൽ കോട്ടയം ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.