പാലക്കാട്: ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം അനുപ്പൂരിൽ അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും കരുതലൊരുക്കി ആരോഗ്യ വകുപ്പ്. പ്രസവത്തിന് 20 ദിവസം ബാക്കിയിരിക്കെ തൊഴിലിടത്തിൽ വച്ച് പ്രസവിച്ച യുവതിയ്ക്കാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ കരുതലൊരുക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിറ്റൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആരോ​ഗ്യവകുപ്പ് ജീവനക്കാർ പറഞ്ഞു. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ മാതൃകാപരമായ പ്രവർത്തനം നടത്തിയ ആരോഗ്യ പ്രവർത്തകരെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.


കർണാടക സ്വദേശിയായ 26കാരിയ്ക്കാണ് ആരോഗ്യ പ്രവർത്തകർ കരുതലൊരുക്കിയത്. ഗർഭിണിയായപ്പോൾ കർണാടകയിലാണ് യുവതി രജിസ്റ്റർ ചെയ്തത്. തോട്ടം ജോലിക്കായാണ് പാലക്കാട് അനുപ്പൂരിലെത്തിയത്. തുടർപരിചരണത്തിനായി അവർ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തി. ആരോഗ്യവതിയായ യുവതിക്ക് ഈ മാസം 24ന് ആയിരുന്നു പ്രസവ തീയതി.


ALSO READ: സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും: വീണാ ജോര്‍ജ്


ആശ പ്രവർത്തക, അങ്കണവാടി പ്രവർത്തക, ജെപിഎച്ച്എൻ എന്നിവർ ഇവരെ കൃത്യമായി നിരീക്ഷിച്ചിരുന്നു. പ്രസവം കർണാടകയിൽ വച്ച് നടത്താനായി നാട്ടിൽ പോകാനിരുന്നതാണ് ഇവർ. ഇതിനിടെ കഴിഞ്ഞ ദിവസം രാവിലെ തൊഴിലിടത്തിൽ വച്ച് പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെടുകയും പ്രസവിക്കുകയും ചെയ്തു. തൊഴിലിടത്തെ സൂപ്പർവൈസർ ഇക്കാര്യം ആശാ പ്രവർത്തകയെ അറിയിക്കുകയായിരുന്നു.


വിവരം അറിഞ്ഞ് ഉടൻ തന്നെ ആശാ പ്രവർത്തക സ്ഥലത്തെത്തി. പൊക്കിൾകൊടി ബന്ധം വേർപെടുത്താൻ കഴിയാതെ നിസ്സഹായാവസ്ഥയിലുള്ള അമ്മയെയും കുഞ്ഞിനെയുമാണ് ആശാ പ്രവർത്തക കാണുന്നത്. ഉടൻ തന്നെ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിച്ചു. മെഡിക്കൽ ഓഫീസർ കനിവ് 108 ആംബുലൻസ് വിളിച്ച് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.


ഉടൻതന്നെ കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സ്, എംഎൽഎസ്പി, ജെഎച്ച്ഐ എന്നിവർ സ്ഥലത്തെത്തി യുവതിക്കും കുഞ്ഞിനും പ്രാഥമിക ശുശ്രൂഷ നൽകാൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. ഇതിന് പുറകെ, മെഡിക്കൽ ഓഫീസറും പബ്ലിക് ഹെൽത്ത് നഴ്സും സ്ഥലത്തെത്തി. പൊക്കിൾക്കൊടി വേർപെടുത്തി അമ്മയെയും കുഞ്ഞിനെയും കനിവ് 108 ആംബുലൻസിൽ ചിറ്റൂർ താലൂക്കാശുപത്രിയിൽ എത്തിച്ചു.


ALSO READ: ആരോ​ഗ്യ രംഗത്ത് ചരിത്ര മുന്നേറ്റം; ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോ​ഗ്യമന്ത്രി


ജെപിഎച്ച്എൻ, ആശാ പ്രവർത്തക, അങ്കണവാടി വർക്കർ എന്നിവർ വൈകുന്നേരം വരെ അമ്മയ്ക്കും കുഞ്ഞിനും വേണ്ട പരിചരണങ്ങൾ നൽകി. അവരുടെ ഭാഷ അനായാസം കൈകാര്യം ചെയ്ത എംഎൽഎസ്പിയിലൂടെ യുവതിയുടെ ആത്മധൈര്യം നിലനിർത്താൻ സാധിച്ചു. രാജ്യത്തെ ആദ്യ രണ്ട് ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളിൽ ഒന്നാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം. കേരളത്തിലെ തന്നെ കക്കോടി കുടുംബാരോ​ഗ്യ കേന്ദ്രമാണ് ഇതിൽ മറ്റൊന്ന്.


ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കിരൺ രാജീവ്, പബ്ലിക് ഹെൽത്ത് നഴ്സ് ഹാജിറ, സ്റ്റാഫ് നഴ്സ് ലാവണ്യ, എംഎൽഎസ്പി അനിഷ, ജെഎച്ച്ഐ സ്റ്റാൻലി, ജെപിഎച്ച്എൻ സൗമ്യ, ആശാ പ്രവർത്തക ജ്യോതിപ്രിയ, അങ്കണവാടി വർക്കർ സുശീല, കനിവ് 108 ജീവനക്കാർ എന്നിവരാണ് യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാനും പരിചരിക്കാനും ഉണ്ടായിരുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.