Chala Accident: ചാല മാർക്കറ്റിൽ നിയന്ത്രണംവിട്ട പാൽ വണ്ടി ഇടിച്ചു തകർത്തത് പത്തോളം കടകൾ; ദുരന്തം ഒഴിവായത് പുലർച്ചയായതിനാൽ
വൻ ദുരിതം ഒഴിവായത് പുലർച്ചെ ആയതിനാലാണ്. പുലർച്ചെ ആയതുകൊണ്ട് പരിസരത്ത് ആളുകൾ ഇല്ലായിരുന്നു. വന്‍ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്ന് സമീപവാസിയായ പ്രതീഷ് പറഞ്ഞു. വൈദ്യുതി പോസ്റ്റ് തകർന്നു വീണയുടനെ സമീപവാസികൾ കെഎസ്ഇബിയിൽ വിവരമറിയിച്ചതിനെ തുടർന്ന് വൈദ്യുതി ഓഫാക്കി.
കണ്ണൂർ: കൂത്തുപറമ്പ് ചാല മാർക്കറ്റിൽ പാലുമായി വന്ന ലോറി നിയന്ത്രണം വിട്ട് പത്തോളം കടകൾ ഇടിച്ചു തകർത്തു ഒപ്പം നാല് വൈദ്യുത തൂണുകളും. സംഭവം നടന്നത് ഇന്ന് പുലർച്ചെ 1:30 ഓടെയായിരുന്നു. കോഴിക്കോട് നിന്നും പാലുമായി വന്ന വണ്ടി പാൽ വിതരണം ചെയ്ത് മടങ്ങവെയായിരുന്നു സംഭവം. ഫാൻസി കടകളും ബേക്കറി ഉൾപ്പെടെയുളളവയുമാണ് ലോറിയുടെ ഇടിയിൽ തകർന്നത്.
Also Read: കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം ഇന്ന് വൈകിട്ട് പയ്യാമ്പലത്ത് നടക്കും
വൻ ദുരിതം ഒഴിവായത് പുലർച്ചെ ആയതിനാലാണ്. പുലർച്ചെ ആയതുകൊണ്ട് പരിസരത്ത് ആളുകൾ ഇല്ലായിരുന്നു. വന്‍ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്ന് സമീപവാസിയായ പ്രതീഷ് പറഞ്ഞു. വൈദ്യുതി പോസ്റ്റ് തകർന്നു വീണയുടനെ സമീപവാസികൾ കെഎസ്ഇബിയിൽ വിവരമറിയിച്ചതിനെ തുടർന്ന് വൈദ്യുതി ഓഫാക്കി. അപകടത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി ഫാൻസി കടയുടമയായ ഷംസീർ പറഞ്ഞു. അപകടത്തിന് കാരണം ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെതുടർന്ന് എടക്കാട് പോലീസ് സ്ഥലത്ത് എത്തുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.
ദമ്പതികളെ തീകൊളുത്തി കൊന്ന സംഭവത്തിൽ പൊള്ളലേറ്റ പ്രതിയുടെ നില അതീവ ഗുരുതരം!
കിളിമാനൂരിൽ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. 85 ശതമാനം പൊള്ളലേറ്റ ശശിധരൻ നായർക്ക് ഇപ്പോഴും ഓക്സിജൻ നൽകിക്കൊണ്ടിരിക്കുകയാണ്. മടവൂര്‍ സ്വദേശിയ പ്രഭാകരക്കുറുപ്പിനേയും ഭാര്യ വിമലകുമാരിയേയും ശനിയാഴ്ചയാണ് ഇയാൾ തീകൊളുത്തി കൊന്നത്. ഇതിനിടയിൽ ശശിധരൻ നായർക്ക് കൂട്ടാളിയായി ഒരാൾ ഉണ്ടായിരുന്നെന്ന വാദം പള്ളിക്കൽ പോലീസ് തള്ളി.
Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. കിളിമാനൂര്‍-പാരിപ്പള്ളി റോഡിനോട് ചേര്‍ന്ന പ്രഭാകരക്കുറുപ്പിന്‍റെ വീട്ടില്‍ വിമുക്തഭടനായ ശശിധരന്‍ നായര്‍ പെട്രോളും ചുറ്റികയുമായി എത്തുകയും ചുറ്റികകൊണ്ട് തലക്കടിച്ച ശേഷം പ്രഭാകരക്കുറുപ്പിനേയും ഭാര്യയേയും പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ആളിക്കത്തിനിൽക്കുന്ന പ്രഭാകരക്കുറുപ്പിനെയും വിമലകുമാരിയേയും വീടിന്‍റെ മുറ്റത്ത് പൊള്ളലേറ്റ നിലയില്‍ ഇരിക്കുന്ന ശശിധരന്‍നായരേയുമാണ്. ഗുരുതരമായി പൊള്ളലേറ്റ പ്രഭാകരക്കുറുപ്പ് ഉച്ചയ്ക്കും 90 ശതമാനം പൊള്ളലേറ്റ വിമലാകുമാരി വൈകീട്ടും മരണമടയുകയായിരുന്നു. 85 ശതമാനം പൊള്ളലോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട പ്രതിയായ ശശിധരൻ നായർ വെന്റിലേറ്ററിന്റെ സഹായത്തിലാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നതെന്നാണ് റിപ്പോർട്ട്. മകന്‍റെ ആത്മഹത്യയ്ക്ക് കാരണം പ്രഭാകരക്കുറുപ്പാണെന്ന വിശ്വാസമാണ് ശശിധരന്‍ നായരെ കൊണ്ട് ഈ കൊടുംക്രൂരത ചെയ്യിപ്പിച്ചത്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഭാകരക്കുറുപ്പിന്‍റെ സഹായത്തോടെ ശശിധരന്‍നായരുടെ മകന്‍ ബഹ്റിനിലേക്ക് ജോലിക്കായി പോയിരുന്നു. പറഞ്ഞ ജോലി കിട്ടാത്തതിലുള്ള മനോവിഷമത്തില്‍ ശശിധരന്‍നായരുടെ മകന്‍ അവിടെവച്ചുതന്നെ ആത്മഹത്യ ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...