കൊച്ചി: ഹോട്ടൽ ഭക്ഷണം കൊണ്ടുള്ള വിവാദങ്ങൾ സംസ്ഥാനത്ത് അവസാനിക്കുന്നില്ല. ഏറ്റവും അവസാനമായി പറവൂരിലെ ഹോട്ടലിൽ നിന്നും മസാല ദോശയിൽ തേരട്ടയെ കണ്ടെത്തിയതാണ് സംഭവം. ഇത് വെജിറ്റേറിയൻ ഹോട്ടലാണ്. സംഭവത്തെ തുടര്‍ന്ന് നഗരസഭാ അധികൃതരെത്തി വസന്തവിഹാര്‍ എന്ന ഹോട്ടല്‍ അടപ്പിച്ചു. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

മാഞ്ഞാല സ്വദേശികളായ കുടുംബമാണ് ഹോട്ടലിൽ നിന്നും മസാല ദോശ ഓര്‍ഡര്‍ ചെയ്തത്. മസാലയിലാണ് തേരട്ടയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ പറവൂര്‍ നഗരസഭാ വിഭാഗം ഹോട്ടലിലെത്തി പരിശോധന നടത്തി.


ALSO READ: Wild Elephant Attack : കാട്ടാനയെ ദേഷ്യപ്പെട്ട് ഓടിച്ച വൈറൽ വാച്ചർക്ക് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം


വൃത്തിഹീനമായ നിലയിലാണ് അടുക്കള പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ദോശമാവ് ഉള്‍പ്പടെ സൂക്ഷിച്ചത് അഴുകിയ പാത്രങ്ങളിലാണ്. പ്രദേശത്തെ ഹോട്ടലുകളിൽ കൂടുതൽ പരിശോധ നടത്തുമെന്ന് ആരോഗ്യ വിഭാഹം അറിയിച്ചു. സംസ്ഥാനത്ത് വൃത്തി ഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെ വ്യപകമായ നടപടിയാണ് ഭക്ഷ്യ സുരക്ഷ വിഭാഗം സ്വീകരിച്ച് വരുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ