Trivandrum:  കെ.എസ്.ആർ.ടി.സിയിലെ പണിമുടക്കിനെതിരെ മന്ത്രി ആൻറണി രാജു. യൂണിയനുകളുടെ തീരുമാനത്തിൽ വിട്ടുവീഴ്ച വേണമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി പറഞ്ഞു. പുതുക്കിയ ശമ്പളം നൽകാൻ ഇ മാസം തീരുമാനമെടുത്താൽ മതിയെന്നും മന്ത്രി പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

30 കോടിയുടെ അധിക ബാധ്യതയാണ് ശമ്പള പരിഷ്കരണം കൊണ്ട് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാവുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങൾ തള്ളുന്നില്ലെന്നും യൂണിയനുകൾ ആത്മപരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.


ALSO READ: KSRTC Salary renewal: കെഎസ്‌ആര്‍ടിസി ശമ്പള പരിഷ്കരണം, ചര്‍ച്ച പരാജയം, പണിമുടക്കുമെന്ന് യൂണിയനുകള്‍


അതേസമയം ഇനി സമരം മൂലം വലിയ പ്രതിസന്ധിയാണ് കെ.എസ്.ആർ.ടി.സിക്ക് പ്രതീക്ഷിക്കുന്നത്. ശബരിമല സീസണും അടുത്തിരിക്കുന്നതിനാൽ ഇതൊരു വലിയ പ്രശ്നമായി മാറിയേക്കും.  ടി.ഡി.എഫ്, ബി.എം.എസ്, കെ.എസ്.ആർ.ടി.എ മൂന്ന് സംഘടനകളുമാണ് പണിമുടക്കിന് ആഘ്വാനം നൽകിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.