Kochi: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറേണ്ടെന്ന പ്രതിഭാഗത്തിന്റെ നിലപാടിനെ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നു. എന്നാൽ അതേസമയം ഫേസ്‌ബുക്കിൽ അപമാനിച്ചുവെന്ന മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പരാതിയെ തുടർന്ന് ഐഎന്‍എൽ പാർട്ടി പ്രവർത്തകന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു.  സജീവ ഇടതുമുന്നണി പ്രവര്‍ത്തകനായ മജീദ് തെന്നലയുടെ ഫോണാണ് അന്വേഷണത്തിന്റെ ഭാഗമായിട്ട് പിടിച്ചെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന മന്ത്രിയുടെ പരാതിയില്‍ തന്റെ ബിസിനസ് , ബേങ്കിംഗ് സംബന്ധമായതുമായ എല്ലാ വിവരങ്ങളും അടങ്ങിയ ഡിജിറ്റല്‍ സംവിധാനമാണ് തിരൂരങ്ങാടി പോലീസ് പിടിച്ചു വെച്ചിരിക്കുന്നതെന്ന് മജീദ് തെന്നല പറഞ്ഞു. പുരാവസ്തു വകുപ്പിലെ നിയമനങ്ങളിലേക്ക് നടക്കാനിരുന്ന അഭിമുഖം മാറ്റിവെച്ച നടപടിയെ മജീദ് തെന്നല ഫേസ്ബുക്കില്‍ വിമർശിച്ചിരുന്നു.


ALSO READ: Actress Attack Case | സാക്ഷിയല്ല, ​ഗൂഡാലോചനക്കാരൻ; ബാലചന്ദ്രകുമാറിനെതിരെ ദിലീപ്


ഇതിനെ തുടർന്നാണ് മന്ത്രിയുടെ ഓഫീസിൽ നിന്ന് അപമാനച്ചതിന് മജീദ് തെന്നലയ്ക്കെതിരെ പരാതി നൽകിയത്. തുടര്‍ന്ന് തിരൂരങ്ങാടി പോലീസ് കേസെടുത്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. വീണ്ടും റിപബ്ലിക് ദിനത്തില്‍ കാസര്‍കോട് ദേശീയ പതാക തല തിരിച്ച് കെട്ടിയ മന്ത്രി ദേവര്‍കോവിലിനെ മജീദ് വിമർശിച്ചിരുന്നു.


ഇതോട് കൂടി മന്ത്രി മജീദ് തെന്നലയ്‌ക്കെതിരെ വീണ്ടും പരാതി നൽകി. ഇതിനെ തുടർന്ന് തിരൂരങ്ങാടി സ്റ്റേഷനില്‍ വിളിപ്പിച്ച് ശേഷം തന്റെ ഫോൺ പിടിച്ചെടുക്കുകയായിരുന്നുവെന്ന് മജീദ് പറഞ്ഞു.തന്റെ എല്ലാവിധ ആശയവിനിമയ മാര്‍ഗങ്ങളും തടയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.


ALSO READ: K - Rail Project : സിൽവർ ലൈൻ പദ്ധതിക്ക് അന്തിമാനുമതി നൽകാത്ത കേന്ദ്ര നിലപാടിനെ തള്ളി ധനമന്ത്രി


മന്ത്രി തനിക്കെതിരെ വീണ്ടും അധികാരത്തിന്റെ ഹുങ്ക് കാണിക്കാനിറങ്ങിയിരിക്കുകയാണെന്നാണ് മജീദ് ആരോപിക്കുന്നത്. പാര്‍ട്ടിയിലെ എതിരഭിപ്രായങ്ങള്‍ ഉന്നയിക്കുന്ന സ്വന്തം സഹപ്രവര്‍ത്തകരെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താനും, കള്ളക്കേസില്‍ കുടുക്കാനുമാണ് മന്ത്രി ശ്രമിക്കുന്നതെന്ന് മജീദ് തെന്നല പറഞ്ഞു. 


ഈ അവസരത്തിൽ മുഖ്യമന്ത്രിക്ക് പരാതി നല്‍കാൻ ഒരുങ്ങുകയാണ് മജീദ് തെന്നലയും സഹപ്രവര്‍ത്തകരും. ഇതിന്റെ ഭാഗമായി ഇ മെയില്‍ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. നിയമന ഉത്തരവുകളും നിയമങ്ങളും അട്ടിമറിച്ചു ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള മന്ത്രിയുടെ ശ്രമങ്ങള്‍ തുറന്നു പറഞ്ഞതിനാലാണ് തന്നെ നിരന്തരമായി പോലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നതെന്നും മജീദ് തെന്നല ആരോപിച്ചു.


ALSO READ: Actress Attack Case : ദിലീപിന്റെ ഫോണുകള്‍ വിചാരണ കോടതിയിൽ തുറക്കേണ്ട; തിരുവനന്തപുരത്ത് ഫോറൻസിക് ലാബിൽ പരിശോധിക്കും


അതേസമയം വിഭാഗീയത മൂര്‍ച്ഛിച്ചു നില്‍ക്കുന്ന ഐഎന്‍എലില്‍ ഈ സംഭവം വൻ വിവാദത്തിന് കാരണമായിട്ടുണ്ട്. ഐഎന്‍എലിനകത്തെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നേരിട്ട് ഇടപെടുകയാണെന്നും, വിഭാഗീയത പരിഹരിക്കാന്‍ തയ്യാറാവുന്നില്ലെന്നും ഇതിന് മുമ്പും ആക്ഷേപം ഉയര്‍ന്നിരുന്നു. 


സമവായ ശ്രമങ്ങളുടെ ഭാഗമായി കാന്തപുരം ഉസ്താദിന്റെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലും സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും ലംഘിക്കുകയാണ്, അതിനാല്‍ ഈ പ്രശ്‌നത്തില്‍ ഇനി ഇടപെടാനില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.