chinchu rani Car Accident| മന്ത്രി ജെ.ചിഞ്ചു റാണിയുടെ കാർ അപകടത്തിൽപ്പെട്ടു
തിരുവനന്തപുരത്ത് നിന്നും ഇടുക്കിയിലേക്കുള്ള യാത്രക്കിടയിലാണ് അപകടം.
തിരുവല്ല: മന്ത്രി ജെ.ചിഞ്ചു റാണിയുടെ കാർ തിരുവല്ല ബൈപ്പാസിന് സമീപം അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. മന്ത്രി വാഹനത്തിലുണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്നും ഇടുക്കിയിലേക്കുള്ള യാത്രക്കിടയിലാണ് അപകടം.
ALSO READ: Fuel price hike | ഇന്ധന വില ഇന്നും വർധിപ്പിച്ചു പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിച്ചു
സിഗ്നലിന് സമീപം ബസിനെ തട്ടാതിരിക്കാൻ വാഹനം വെട്ടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആർക്കും പരിക്കുകളില്ല. റോഡിലെ വെള്ളമാണ് അപകടമുണ്ടാക്കാ കാരണമെന്നും സൂചനയുണ്ട്.
മതിലിൽ ഇടിഞ്ഞ വാഹനത്തിൻറെ മുൻ ഭാഗം ഭാഗീകമായി തകർന്നു. പിന്നീട് മറ്റൊരു വാഹനത്തിൽ മന്ത്രി യാത്ര തുടരുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...