തിരുവനന്തപുരം: വ്യാജ പ്രചാരണം ശബരിമലയെ തകർക്കാനാണെന്ന് സംശയമുണ്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. യഥാർഥ ഭക്തന്മാർ ആരും മാലയൂരിയും തേങ്ങയുടച്ചും തിരിച്ചു പോയിട്ടില്ല. അങ്ങനെ ചെയ്തത് കപടഭക്തരാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. എം. വിൻസെന്റ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദേവസ്വം മന്ത്രി.


COMMERCIAL BREAK
SCROLL TO CONTINUE READING

പതിനായിരക്കണക്കിന് പേരിൽ രണ്ടോ മൂന്നോ പേരുടെ കാര്യമുയർത്തി പ്രശ്നമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. ശബരിമലയിൽ ചില സന്ദർഭങ്ങളിൽ തിരക്ക് ഉണ്ടായെന്നും ഇത് ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തി ശബരിമലയെ തകർക്കുന്ന നിലയിലേക്ക് തീർഥാടനകാലത്തെ എത്തിക്കാൻ ചിലർ തുനിഞ്ഞുവെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.


ALSO READ: നയപ്രഖ്യാപനം ഒരു മിനിട്ടില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍; നിയമസഭയില്‍ നാടകീയ രംഗങ്ങള്‍


ശബരിമലയിൽ താമസ സൗകര്യം ഉൾപ്പെടെ വികസിപ്പിക്കേണ്ടതായിട്ടുണ്ട്. ഇതിനായി കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിന് കേന്ദ്രത്തിന്റെ സഹായം വേണം. മാസ്റ്റർ പ്ലാനിൻ്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തീർത്ഥാടനകാലം മുഴുവൻ പോലീസ് നല്ല രീതിയിലുള്ള പ്രവർത്തനമാണ് കാഴ്ചവച്ചത്.


പോലീസ് ഇടപെട്ടില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നം വേറെയാണ്. പുല്ലുമേടിന്റെയും പമ്പയുടെയും അനുഭവം നമുക്ക് മുന്നിലുണ്ടെന്നും അത്തരത്തിലുള്ള അനുഭവം ആവർത്തിക്കാതിരിക്കാനാണ് പോലീസ് മുൻകരുതലെടുത്തതെന്നും കെ. രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. തീർത്ഥാടനത്തിന് എത്തിയ കുഞ്ഞ് മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടാക്കുന്ന പ്രചാരണം നടന്നു.


ALSO READ: പി സി ജോര്‍ജ് ബിജെപിയിലേയ്ക്ക്; കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച


സൈബർ സെൽ വഴി അന്വേഷണവും കേസെടുക്കലും ആരംഭിച്ചതോടെ ഇതിന് ശമനമുണ്ടായി. വാട്ടർ അതോറിറ്റിയിലെ ചില പോരായ്മകൾ ശബരിമലയിൽ പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിനും എരുമേലിയിൽ നടന്നത് അനാവശ്യ പ്രക്ഷോഭമാണെന്ന് ദേവസ്വം മന്ത്രിയും കൂട്ടിച്ചേർത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.