തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം നിയമസഭാ സമ്മേളനത്തിലെ ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. നയ പ്രഖ്യാപനം വെറും ഒരു മിനിട്ടില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഭയില്‍ നിന്ന് മടങ്ങി. നയപ്രഖ്യാപന പ്രസംഗത്തിലെ അവസാന പാരഗ്രാഫ് മാത്രമാണ് ഗവര്‍ണര്‍ വായിച്ചത്.
സ്പീക്കറെ ഉള്‍പ്പെടെ അഭിസംബോധന ചെയ്ത് തുടങ്ങിയ ഗവര്‍ണര്‍ നേരെ അവസാന പാരഗ്രാഫിലേയ്ക്ക് കടക്കുകയായിരുന്നു. സഹകരണ ഫെഡറലിസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു അവസാന ഭാഗം. ഇത് ഉറപ്പാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും സമഗ്ര വികസനത്തിനായി പ്രയത്‌നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ശേഷം ഗവര്‍ണര്‍ സഭയില്‍ നിന്ന് മടങ്ങി. മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് ഗവര്‍ണറെ യാത്രയാക്കി. സഭയ്ക്ക് പുറത്തിറങ്ങിയ ഗവര്‍ണര്‍ പക്ഷേ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.
ALSO READ: വിദേശനാണ്യ വിനിമയ ചട്ട ലംഘന കേസ്; ബിനീഷ് കോടിയേരിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ എന്‍ ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേര്‍ന്നാണ് ഗവര്‍ണറെ സഭയിലേയ്ക്ക് സ്വീകരിച്ചത്. എന്നാല്‍, മുഖ്യമന്ത്രിയോടുള്ള വിയോജിപ്പ് ഗവര്‍ണറുടെ ശരീരഭാഷയില്‍ പ്രകടമായിരുന്നു. മുഖ്യമന്ത്രി നല്‍കിയ ബൊക്ക അദ്ദേഹം സ്വീകരിച്ചെങ്കിലും മുഖത്ത് നോക്കിയില്ല.
ജനുവരി 26, 27, 28 തീയതികളില്‍ നിയമസഭ സമ്മേളനം ഉണ്ടാകില്ല. 29, 30, 31 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള ചര്‍ച്ച നടക്കും. ഫെബ്രുവരി 5ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 12 മുതല്‍ 14 വരെ ബജറ്റ് ചര്‍ച്ച നടക്കും. മാര്‍ച്ച് 27 വരെ 32 ദിവസങ്ങളിലായാണ് നിയമസഭ സമ്മേളനം നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.